ശ്രീകണ്ഠക്കുറുപ്പ് മെമ്മോറിയൽ വോളീബോൾ ടൂർണമെന്റിന് തുടക്കമായി
Sunday 21 December 2025 12:47 AM IST
കിളിമാനൂർ: ശ്രീകണ്ഠക്കുറുപ്പ് മെമ്മോറിയൽ വോളീബോൾ ടൂർണമെന്റിന് തുടക്കമായി. പനപ്പാംകുന്ന് ഗവ.എൽ.പി.എസ് ഗ്രൗണ്ടിൽ ആരംഭിച്ച ടൂർണമെന്റ് ഇന്ത്യൻ വോളീബോൾ ടീമിന്റെ മുൻ അസിസ്റ്റന്റ് കോച്ച് എസ്.റ്റി.ഹരിലാൽ ഉദ്ഘാടനം ചെയ്തു. പള്ളിക്കൽ സുഗതൻ, ജി.ശാർങധരൻ, റ്റി.സജീവ്, എസ്.രാമചന്ദ്രൻ,വിഷ്ണു വിജയൻ, എ,ആദർശ് ഗോപൻ,അനിൽകുമാർ എം.ജി തുടങ്ങിയവർ സംസാരിച്ചു.