ക്രിസ്മസ് ആഘോഷം
Sunday 21 December 2025 1:47 AM IST
കുന്നത്തുകാൽ: കുന്നത്തുകാൽ ശ്രീ ചിത്തിര തിരുനാൾ റസിഡൻഷ്യൽ സെൻട്രൽ സ്കൂളിൽ സംഘടിപ്പിച്ച ക്രിസ്മസ് ആഘോഷം മാറനല്ലൂർ ക്രൈസ്റ്റ് നഗർ കോളേജ് പ്രിൻസിപ്പൽ ഡോ.ജോളി ജേക്കബ് കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പൽ എസ്.പുഷ്പവല്ലി ക്രിസ്മസ് ദിന സന്ദേശം നൽകി. സ്കൂൾ മാനേജർ ടി. സതീഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. കലാപരിപാടികളും കേക്ക് വിതരണവും നടന്നു.