തൊഴിലുറപ്പ് പദ്ധതി:കേന്ദ്ര നീക്കത്തിനെതിരെ പ്രതിഷേധം
Sunday 21 December 2025 1:48 AM IST
കുന്നത്തുകാൽ: തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കുന്ന കേന്ദ്ര ഗവൺമെന്റ് നീക്കത്തിനെതിരെ ഇ.എൻ.ആർ.ഇ.ജി വർക്കേഴ്സ് യൂണിയന്റെ നേതൃത്വത്തിൽ ധനുവച്ചപുരത്ത് സംഘടിപ്പിച്ച പ്രതിഷേധം ഇ.എൻ.ആർ.ഇ.ജി വർക്കേഴ്സ് യൂണിയൻ ജില്ലാ കമ്മിറ്റി അംഗം വി.എസ്.ബിനു ഉദ്ഘാടനം ചെയ്തു. കെ.അംബിക, ജി.ബൈജു, കെ.പി.സുശീല, എ.വിജയൻ തുടങ്ങിയ നേതാക്കൾ സംസാരിച്ചു.