ട്രാഫിക് ബോധവത്കരണം

Sunday 21 December 2025 12:00 AM IST
ചെറുതുരുത്തിയിൽ അറഫ സ്കൂളിലെ സ്റ്റുഡൻസ് പോലീസും ചെറുതുരുത്തി പോലീസും ചേർന്ന് നടത്തിയ ശുഭയാത്ര പ്രോഗ്രാമിൽ നിന്നും

ചെറുതുരുത്തി: ട്രാഫിക് ബോധവത്കരണത്തിന്റെ ഭാഗമായി ചെറുതുരുത്തി പൊലീസും ആറ്റൂർ അറഫാ ഇംഗ്ലീഷ് സ്‌കൂളും ചേർന്ന് വാഹന യാത്രക്കാർക്ക് ശുഭയാത്ര പ്രോഗ്രാം സംഘടിപ്പിച്ചു. സ്റ്റു‌ഡന്റ് പൊലീസും ചെറുതുരുത്തി പൊലീസും ചേർന്ന് നിയമം ലംഘിക്കുന്ന വാഹനങ്ങളെ തടഞ്ഞുനിറുത്തി ബോധവത്കരണ ക്ലാസുകൾ നൽകി. നിയമം ലംഘിക്കുന്നവർക്ക് പിഴ ഈടാക്കുകയും നിയമം പാലിക്കുന്നവർക്ക് മധുരം നൽകുകയും ചെയ്തു. പൊലീസും വിദ്യാർത്ഥികളും ചേർന്ന് നടത്തുന്ന ഇത്തരം പരിപാടികളിലൂടെ വാഹനാപകടം ഇല്ലാതാക്കുന്നതിനും നിയമങ്ങൾ പാലിക്കുന്നതിന് ജനങ്ങളെ ബോധവത്കരണം നടത്താനും ഒരു പരിധിവരെ കഴിയുമെന്നും ചെറുതുരുത്തി എസ്.ഐ.ആർ. നിഖിൽ പറഞ്ഞു. ചെറുതുരുത്തി എസ്.ഐ.സതീഷ് കുമാർ,സീനിയർ സിവിൽ പൊലീസ് ഓഫീസർ വിനീത് മോൻ, എസ്.പി.സി അദ്ധ്യാപകരായ അബു താഹിർ,ചിത്ര ടീച്ചർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.