ഗാന്ധിപാർക്കിൽ വി.എൻ.അനുസ്മരണം

Saturday 20 December 2025 9:37 PM IST

പയ്യന്നൂർ : കോൺഗ്രസ് നേതാവും മികച്ച സഹകാരിയുമായിരുന്ന വി.എൻ.എരിപുരത്തിന്റെ ആറാം ചരമവാർഷിക ദിനാചരണത്തിന്റെ ഭാഗമായി കെ.പി.കുഞ്ഞിക്കണ്ണൻ - വി.എൻ.എരിപുരം സ്മാരക ചാരിറ്റബിൾ ട്രസ്റ്റിൻ്റെ ആഭിമുഖ്യത്തിൽ നാളെ വൈകീട്ട് 4 ന് ഗാന്ധി പാർക്കിൽ അനുസ്മരണ സമ്മേളനം സംഘടിപ്പിക്കുമെന്ന് ട്രസ്റ്റ് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ട്രസ്റ്റ് ചെയർമാൻ കെ.എൻ.വാസുദേവൻനായരുടെ അദ്ധ്യക്ഷതയിൽ കെ.പി.സി.സി. പ്രസിഡന്റ് അഡ്വ.സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യും.തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ പയ്യന്നൂർ, തൃക്കരിപ്പൂർ, കല്യാശ്ശേരി നിയോജക മണ്ഡലങ്ങളിൽ നിന്ന് വിജയിച്ച യു.ഡി.എഫ്. അംഗങ്ങളെയും വിവിധ പുരസ്കാര ജേതാക്കളായ സി.പി.ജോൺ, പി.ശശിധരൻ മാസ്റ്റർ , പി.ആർ.മാധവൻ നമ്പ്യാർ എന്നിവരെയും അനുമോദിക്കും.

വാർത്താ സമ്മേളനത്തിൽ കെ.എൻ.വാസുദേവൻ നായർ, വി.വി.ഉണ്ണികൃഷ്ണൻ, എം.പി.ഉണ്ണികൃഷ്ണൻ, കെ.വി.ഭാസ്കരൻ, കെ.എം.ശ്രീധരൻ, ടി.വി.പവിത്രൻ, കെ.പി.ദിനേശൻ സംബന്ധിച്ചു.