സി.പി.ഐ പോസ്റ്റ് ഓഫീസ് മാർച്ച്
ഇരിട്ടി: ഭേദഗതിയിലൂടെ തൊഴിലുറപ്പ് പദ്ധതി ഇല്ലാതാക്കുന്ന കേന്ദ്ര നീക്കത്തിനെതിരെ സി.പി.ഐയുടെ നേതൃത്വത്തിൽ കീഴ്പ്പള്ളി പോസ്റ്റ് ഓഫീസിലേക്ക് നടത്തിയ മാർച്ചും ധർണയും ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി കെ. ടി.ജോസ് ഉദ്ഘാടനം ചെയ്തു.മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി ശങ്കർ സ്റ്റാലിൻ അദ്ധ്യക്ഷത വഹിച്ചു. കെ.ബി. ഉത്തമൻ സന്തോഷ് പാലക്കൽ എന്നിവർ പ്രസംഗിച്ചു.പി.ഡി.ജോസ് ,ഡി.ആർ.സുജാത , വി.കെ.ഗംഗാധരൻ , അച്യുതൻ, തുടങ്ങിയവർ നേതൃത്വം നൽകി.തൊഴിലുറപ്പ് പദ്ധതിയുടെ 40 ശതമാനം സംസ്ഥാന സർക്കാരുകൾ വഹിക്കണമെന്നും എംപ്ലോയ്മെന്റ് ഗ്യാരണ്ടി എടുത്തുമാറ്റി കേന്ദ്രാവിഷ്കൃത പദ്ധതി മാത്രമാക്കി തൊഴിലുറപ്പ് പദ്ധതിയെ മാറ്റുന്ന തരത്തിലാണ് പാർലമെന്റിനകത്ത് ബില്ല് പാസാക്കിയതെന്ന് നേതാക്കൾ ആരോപിച്ചു. മഹാത്മാഗാന്ധിയുടെ പേരിൽ 2005ൽ ആരംഭിച്ച തൊഴിലുറപ്പ് പദ്ധതി അതിന്റെ പേര് തന്നെ മാറ്റുന്ന കേന്ദ്രസർക്കാർ നടപടിയിൽ പ്രതിഷേധം ശക്തമാക്കുമെന്നും നേതാക്കൾ മുന്നറിയിപ്പ് നൽകി.