മാർതോമ വിദ്യാലയത്തിൽ ക്രിസ്മസ് ആഘോഷം
ചെർക്കള : ചെർക്കള മാർത്തോമ്മാ ബധിര വിദ്യാലയത്തിന്റെയും മാർത്തോമ്മാ കോളേജ് ഫോർ ദി ഹിയറിംഗ് ഇമ്പയാറിന്റെയും നേതൃത്വത്തിൽ ക്രിസ്മസ് ആഘോഷം നടത്തി സ്കൂൾ അഡ്മിനിസ്ട്രേറ്റർ ഫാദർ മാത്യു ബേബി അദ്ധ്യക്ഷത വഹിച്ചു.സഖറിയാസ് മാർ അപ്രേം എപ്പിസ്കോപ്പ ക്രിസ്തുമസ് സന്ദേശം നൽകി. എം. എൽ.എമാരായ എൻ.എ.നെല്ലിക്കുന്ന്, അഡ്വ.സി എച്ച്.കുഞ്ഞമ്പു എന്നിവർ മുഖ്യാതിഥികളായി.. ഖാദർ ബദ്രിയ, ഹസൈനാർ ബദരിയ എന്നിവരെ ആദരിച്ചു. മുൻമന്ത്രി സി ടി.അഹമ്മദലി, വസന്തൻ അജക്കോട്, അബ്ദുള്ള കുഞ്ഞി ചെർക്കള,ഫാദർ ജോർജ് വർഗീസ്, ഫാദർ പ്രിയേഷ് കളരിമുറിയിൽ,ഫാദർ സിനു ചാക്കോ, മൂസ ബി ചെർക്കള, ഷാഹിന സലീം, ഇ.ശാന്തകുമാരി, സാജിറ മജീദ്, പി.ബി.ഷഫീഖ്, അബ്ദുൾ റഹ്മാൻ ധന്യവാദ്, നാസർ ചെർക്കള, നാരായണൻ പേരിയ, ടി.എം.എ കരീം കെ.വി.ബൽരാജ് , ജോസ്മി ജോശ്വ, ഡോ.ജയരാജ് എന്നിവർ സംസാരിച്ചു. പ്രധാനാദ്ധ്യാപിക എസ്.ഷീല സ്വാഗതവും കെ.ടി.ജോഷിമോൻ നന്ദിയും പറഞ്ഞു.