കെ.സി മോഹൻദാസിനെ അനുമോദിച്ചു
Saturday 20 December 2025 10:06 PM IST
പാണത്തൂർ :പനത്തടി ഗ്രാമ പഞ്ചായത്ത് വാർഡ് മെമ്പർ ആയി തിരഞ്ഞെടുക്കപ്പെട്ട ബളാംതോട് ക്ഷീര സംഘം ഡയറക്ടർ കൂടിയായ കെ.സി മോഹൻദാസിനെ മിൽമ മലബാർ യൂണിയൻ കാസർഗോഡ് ഡിസ്ട്രിക്ട് ഓഫീസ് ഹെഡ് വി.ഷാജി അനുമോദിച്ചു.ബളാംതോട് സംഘം പ്രസിഡന്റ് കെ.എൻ.വിജയകുമാരൻ നായർ അദ്ധ്യക്ഷത വഹിച്ചു. ബളാംതോട് ക്ഷീര സംഘം സെക്രട്ടറി സി.എസ്.പ്രദീപ് കുമാർ സ്വാഗതവും സംഘം വൈസ് പ്രസിഡന്റ് സുലേഖ രാധാകൃഷ്ണൻ നന്ദിയും പറഞ്ഞു.കന്നുകാലി രോഗങ്ങളും, പ്രതിരോധ കുത്തിവെപ്പുകൾ എന്ന വിഷയത്തിൽ ബളാംതോട് വെറ്ററിനറി സർജൻ ഡോ.അരുൺ എസ്.അജിത്ത്, ഭക്ഷ്യസുരക്ഷ ക്ഷീരമേഖലയിൽ എന്ന വിഷയത്തിൽ മിൽമ യൂണിറ്റ് ഹെഡ് വി.ഷാജി, മലബാർ മേഖലാ യൂണിയൻ പദ്ധതികളെ കുറിച്ച് മിൽമ സീനിയർ സൂപ്പർ വൈസർ മേഘ മുരളീധരൻ എന്നിവർ ക്ലാസ് എടുത്തു.