ശ്രീ മാഞ്ഞ് മലയാള സിനിമ

Sunday 21 December 2025 4:13 AM IST

ശ്രീ​നി​വാ​സ​ൻ​ ​എ​ന്ന​ ​വ്യ​ക്തി​ ​മ​ല​യാ​ള​ ​സി​നി​മ​യ്ക്ക് ​ന​ൽ​കി​യ​ ​സം​ഭാ​വ​ന​ക​ൾ​ ​വളരെ വലുതാണ്.​ ​എ​ല്ലാ​ത​രം ​ക​ഥാ​പാ​ത്ര​ങ്ങ​ളേയും​ ​

അ​നാ​യാ​സം​ ​അ​ഭി​ന​യി​ച്ച് ​ഫ​ലി​പ്പിക്കാൻ​ ​ക​ഴി​വു​ള്ള​ ന​ട​നെ​ന്ന​തി​ലു​പ​രി​ ​മ​ല​യാ​ള​ ​ച​ല​ച്ചി​ത്ര​ ​ലോ​ക​ത്തെ​ ​ഏ​റ്റ​വും​ ​മി​ക​ച്ച​ ​എ​ഴു​ത്തു​കാ​ര​ൻ​ ​കൂ​ടി​യാ​യി​രു​ന്നു​ ​അ​ദ്ദേ​ഹം.​ ​ബു​ദ്ധി​ജീ​വി​ ​പ​ട​ങ്ങ​ള​ല്ല,​ ​മ​റി​ച്ച് ​സാ​ധാ​ര​ണ​ ​പ്രേ​ക്ഷ​ക​ർ​ക്ക് ​ക​ണ്ട് ​ര​സി​ക്കാ​ൻ​ ​പാ​ക​ത്തി​ലു​ള്ള​താ​യി​രു​ന്നു​ ​ശ്രീ​നി​വാ​സ​ൻ​ ​സി​നി​മ​ക​ൾ. അദ്ദേഹം സംവിധാനം ചെയ്ത ചിത്രങ്ങൾ എണ്ണത്തിൽ രണ്ടേയുള്ളൂവെങ്കിലും (വടക്കുനോക്കിയന്ത്രം, ചിന്താവിഷ്ടയായ ശ്യാമള) മലയാളത്തിലെ ക്ളാസിക് സിനിമകളുടെ ഗണത്തിൽ പെടുന്നവയാണ്.

​സ​ന്ദേ​ശ​വും ത​ല​യി​ണ​മ​ന്ത്ര​വും​ ​അടക്കമുള്ള ശ്രീനിവാസൻ ചിത്രങ്ങൾ കാ​ണു​മ്പോ​ൾ,​ ​ഇ​തി​ലെ​ ​ക​ഥാ​പാ​ത്ര​ങ്ങൾ നമ്മളിൽ ഒരാളാണല്ലോ ​എ​ന്ന് ​തോ​ന്നും.​ ​അ​തി​നു​കാ​ര​ണ​മെ​ന്തെ​ന്നാ​ൽ​ ​പ​ച്ച​യാ​യ​ ​ജീ​വി​ത​ ​യാ​ഥാ​ർ​ത്ഥ്യ​ങ്ങ​ളായിരുന്നു​ ​അ​ദ്ദേ​ഹം​ ​എ​ഴു​തി​യി​രു​ന്ന​ത്.​ ​ഹാ​സ്യ​ത്തി​ന്റെ​ ​മേ​മ്പൊ​ടി​ ​ക​ല​ർ​ത്തി,​ ​സാ​ധാ​ര​ണ​ക്കാ​രി​ൽ​ ​സാ​ധാ​ര​ണ​ക്കാ​രു​ടെ​ ​ജീ​വി​ത​ ​ക​ഥ​ ​പ​റ​ഞ്ഞാ​യി​രു​ന്നു​ ​അ​ദ്ദേ​ഹം​ ​പ്രേ​ക്ഷ​ക​ ​മ​ന​സിൽ​ ​ഇ​ടം​ ​നേ​ടി​യത്.​ ​എ​ഴു​ത്തു​കാ​ര​നെ​ന്ന​തിനൊപ്പം തന്നെ​ ​​മികച്ച​ ​ന​ട​നും​ ​സം​വി​ധാ​യ​ക​നും​ ​നി​ർ​മ്മാ​താ​വും​ ​കൂ​ടി​യാ​യി​രു​ന്നു.​ ​

അ​തി​സു​ന്ദ​ര​നാ​യ​ ​വ്യ​ക്തി​യാ​യി​രു​ന്നി​ല്ല​ ​ശ്രീ​നി​വാ​സ​ൻ. എന്നാൽ, അഭിനയപാടവം കൊണ്ട് മാത്രം അദ്ദേഹം​ ​അ​ന​ശ്വ​ര​മാ​ക്കി​യ​ ​ക​ഥാ​പാ​ത്ര​ങ്ങ​ള​ന​വ​ധി​യാ​ണ്.​ ​നാ​യ​ക​നാ​യും സ​ഹ​ന​ട​നാ​യും വി​ല്ല​നാ​യും കൊ​മേഡി​യ​നാ​യും​ ​അ​ദ്ദേ​ഹം​ ​തി​ള​ങ്ങി.​ ​ത​ന്റെ​ ​

രൂ​പ​ഭം​ഗി​ക്ക് ​യോ​ജി​ച്ച​ ​ക​ഥാ​പാ​ത്ര​ങ്ങ​ൾ​ ​മാ​ത്ര​മേ​ ​ശ്രീ​നി​വാ​സ​ൻ​ ​ചെ​യ്തി​രു​ന്നു​ള്ളൂ.​ ​പ​ത്താ​ൾ​ ​പൊ​ക്ക​മുള്ള​ ​മ​തി​ൽ​ചാടിക്ക​ട​ന്ന് ​വി​ല്ല​ൻ​മാ​രെ​ ​അ​ടി​ച്ചൊ​തു​ക്കു​ന്ന​ത് ​പോ​ലെ​യു​ള്ള​ ​പ്ര​ഹ​സ​ന​ങ്ങ​ൾ​ ​അ​ദ്ദേ​ഹം​ ​ഒ​രി​ക്ക​ലും​ ​ചെ​യ്തി​രു​ന്നി​ല്ല.​ ത​മി​ഴ്നാ​ട്ടി​ലെ​ ​ഫി​ലിം​ ​ആ​ൻ​‌​ഡ് ​ടെ​ലി​വി​ഷ​ൻ​ ​ഇ​ൻ​സ്റ്റി​ട്ട്യൂ​ട്ടി​ൽ​ ​നി​ന്ന് ​‌​ഡി​പ്ലോ​മ​ ​നേ​ടി​യെ​ങ്കി​ലും​ ​ശ്രീ​നി​വാ​സ​ന് ​സി​നി​മ​യി​ലെ​ത്ത​ണ​മെ​ന്ന് ​ആ​ഗ്ര​ഹ​മു​ണ്ടാ​യി​രു​ന്നി​ല്ല.​ ​നാ​ട​ക​മാ​യി​രു​ന്നു​ ​മ​ന​സു​നി​റ​യെ.​ ​ഇ​തേ​ ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ൽ​ ​ശ്രീ​നി​വാ​സ​ന്റെ​ ​സ​ഹ​പാ​ഠി​യാ​യി​രു​ന്നു​ ​സ്റ്റൈ​ൽ​ ​മ​ന്ന​ൻ​ ​ര​ജ​നീ​കാ​ന്ത്.​ ​ര​ണ്ടു​പേ​രും​ ​അ​ടു​ത്ത​ ​സു​ഹൃ​ത്തു​ക്ക​ളു​മാ​യി​രു​ന്നു.​ ​

ആദ്യ സിനിമ 'മണിമുഴക്കം"

നാ​ട​കാ​ഭി​ന​യ​വും​ ​സം​വി​ധാനവു​മെ​ല്ലാ​മാ​യി​ ​ന​ട​ന്നെ​ങ്കി​ലും ഒടുവിൽ പി.​എ​ ​ബ​ക്ക​ർ​ ​സം​വി​ധാ​നം​ ​ചെ​യ്ത് 1977​ൽ​ ​ഇ​റ​ങ്ങി​യ​ ​മ​ണി​മു​ഴ​ക്ക​ത്തിലൂടെ അദ്ദേഹം സിനിമയിലെത്തി. ​പ്രാ​ധാ​ന്യം​ ​കു​റ​വാ​യി​രു​ന്നു​വെ​ങ്കി​ലും ത​ന്റെ​ ​ക​ഥാ​പാ​ത്ര​ത്തോ​ട് ​അ​ദ്ദേ​ഹം​ ​നീ​തി​ ​പു​ല​ർ​ത്തി.​ ​ഈ​ ​സി​നി​മ​ ​സം​സ്ഥാ​ന​ ​ത​ല​ത്തി​ലും​ ​ദേ​ശീ​യ​ ​ത​ല​ത്തി​ലും​ ​പു​ര​സ്കാ​ര​ങ്ങ​ൾ​ ​നേ​ടി.​ ​ബക്കർ തുടർന്നെടുത്ത സംഘഗാനത്തിൽ നായകനുമായി. പി​ന്നീ​ട് ​ ​ക​ലാ​മൂ​ല്യ​മു​ള്ള ​അ​ന​വ​ധി​ ​സി​നി​മ​ക​ൾ​ ​ചെ​യ്തെ​ങ്കി​ലും​ ​പൂ​ച്ച​യ്ക്കൊ​രു​ ​മൂ​ക്കു​ത്തി​ ​പോ​ലെ​യു​ള്ള​ ​പ​ക്കാ​ ​കൊ​മേ​ഴ്സ്യൽ ​സി​നി​മ​ക​ളാ​ണ് ​ശ്രീ​നി​വാ​സ​നെ​ ​പ​രി​ചി​ത​മു​ഖ​മാ​ക്കി​ ​മാ​റ്റി​യ​ത്.​ ​പ്ര​സ്തു​ത​ ​ചി​ത്രം​ ​സം​വി​ധാ​നം​ ​ചെ​യ്ത​ ​പ്രി​യ​ദ​ർ​ശ​ന്റെ​ ​സി​നി​മ​ക​ളി​ലെ​ ​സ്ഥി​രം​ ​സാ​ന്നി​ദ്ധ്യ​മാ​യി​രു​ന്നു​ ​അ​ദ്ദേ​ഹം.​ ​അ​ക്കാ​ല​ത്ത് ​പ്രേ​ക്ഷ​ക​രു​ടെ​ ​ഇ​ട​യി​ൽ​ ​പ്രി​യ​ദ​ർ​ശ​ൻ​ ​സി​നി​മ​ക​ൾ​ ​സൃ​ഷ്ടി​ച്ച​ ​ഓളം ​ചെ​റു​തല്ല.​ ​

 പ്രിയദർശൻ- ശ്രീനി കോമ്പോ

അ​തു​വ​രെ​ ​സീ​രി​യ​സാ​യി​രു​ന്ന​ ​മ​ല​യാ​ളം​ ​സി​നി​മ​യെ​ ​ഹാ​സ്യ​ത്തി​ന്റെ​ ​ലോ​ക​ത്തേ​ക്ക് ​പ്രി​യ​ദ​ർ​ശ​ൻ​ ​കൂ​ട്ടി​ക്കൊ​ണ്ടു​പോ​യി. പ്രി​യ​ദ​ർ​ശ​ന്റെ​ അന്നത്തെ മിക്ക സി​നി​മ​ക​ളു​മെ​ഴു​തി​യത് ​ശ്രീ​നി​വാ​സ​നാ​യി​രു​ന്നു.​ ​ആ​ ​സി​നി​മ​ക​ളെ​ല്ലാം​ തി​യേ​റ്റ​റു​ക​ളി​ൽ​ ​ചി​രി​യു​ടെ​ ​മാ​ല​പ്പ​ട​ക്ക​ങ്ങ​ൾ​ ​പൊ​ട്ടി​ച്ചു.​ ​ഇ​വ​യി​ൽ​ ​പ​ല​തി​ലും അ​ദ്ദേ​ഹം​ ​അ​ഭി​ന​യി​ച്ചു.​ മോ​ഹ​ൻ​ലാ​ൽ​ ​കൂ​ടി​ ​ഒ​പ്പ​മു​ണ്ടെ​ങ്കി​ൽ​ ​പ്രേ​ക്ഷ​ക​ർ​ക്ക് ​മ​റ്റൊ​ന്നും​ ​വേ​ണ്ട.​ ​അ​ക്കാ​ല​ത്തെ​യെന്നു മാത്രമല്ല എന്നത്തേയും ​ഹി​റ്റ് ​നാ​യ​ക​ ​ജോ​‌​ഡി​ക​ളാ​യി​രു​ന്നു​ ​മോ​ഹ​ൻ​ലാ​ലും​ ​ശ്രീ​നി​വാ​സ​നും.​ ​പ്രി​യ​ദ​ർ​ശ​നും​ ​സ​ത്യ​ൻ​ ​അ​ന്തി​ക്കാ​ടും കമലു​ം സിബിമലയിലുമ​ട​ക്ക​മുള്ള സം​വി​ധാ​യ​ക​ർ​ ​ഈ​ ​കൂ​ട്ടു​കെ​ട്ടി​നെ​ ​ന​ന്നാ​യി​ ​വി​നി​യോ​ഗി​ച്ചു.​ ​ ശ്രീനിവാസൻ ആദ്യമായി എഴുതിയ തിരക്കഥ ഓടരുതമ്മാവാ ആളറിയാം ആയിരുന്നു.കഥ പ്രിയദർശന്റേതും. .അരം പ്ലസ് അരം കിന്നരം , ,​ ​വെ​ള്ളാ​ന​ക​ളു​ടെ​ ​നാ​ട്,​ ​ ​മു​കു​ന്ദേ​ട്ടാ​ ​സു​മി​ത്ര​ ​വി​ളി​ക്കു​ന്നു​ ​ഇ​വ​യെ​ല്ലാം​ ​അ​തി​ൽ​ ​ചി​ല​തു​ ​മാ​ത്രം.​ ​മു​കു​ന്ദേ​ട്ടാ​ ​സു​മി​ത്ര​ ​വി​ളി​ക്കു​ന്നു​ ​എ​ന്ന​ ​ചി​ത്ര​ത്തി​ലെ​ ​ന​യ​വ​ഞ്ച​ക​നാ​യ​ ​പ്ര​തി​നാ​യ​ക​ ​ക​ഥാ​പാ​ത്ര​ത്തെ​ ​മാ​ത്രം​ ​ഓർ​മ്മി​ച്ചാ​ൽ​ ​മ​തി​ ​ശ്രീ​നി​വാ​സ​ന്റെ​ ​അ​ഭി​ന​യ​ ​മി​ക​വ് ​എ​ത്ര​ത്തോ​ള​മു​ണ്ടാ​യി​രു​ന്നു​ ​എ​ന്ന് ​മ​നസിലാ​ക്കാ​ൻ.

 സത്യന്റെ ശ്രീ

പ്രി​യ​ദ​ർ​ശ​നെ​പ്പോ​ലെ​ ​ത​ന്നെ​ ​ശ്രീ​നി​വാ​സ​ന്റെ​ ​മി​ക​വ് ​ശരിക്കും തി​രി​ച്ച​റി​ഞ്ഞ​ ​സം​വി​ധാ​യ​ക​നാ​ണ് ​സ​ത്യ​ൻ​ ​അ​ന്തി​ക്കാ​ട്.​ ​മു​ത്താ​രം​ ​കു​ന്ന് ​പി.​ഒ​ ​ക​ണ്ട​പ്പോ​ഴാ​ണ് ​ശ്രീ​നി​വാ​സ​നി​ൽ​ ​ഒ​രു​ ​ന​ല്ല​ ​എ​ഴു​ത്തു​കാ​ര​നു​ണ്ടെ​ന്ന് ​മ​ന​സിലാ​യ​തെ​ന്ന് ​സ​ത്യ​ൻ​ ​പ​ല​ ​അ​ഭി​മു​ഖ​ങ്ങ​ളി​ലും​ ​പ​റ​ഞ്ഞി​ട്ടു​ണ്ട്.​ ​ര​ണ്ടു​പേ​രു​ടേ​യും​ ​കൂ​ട്ടു​കെ​ട്ടി​ൽ​ ​പി​റ​ന്ന​ ​സി​നി​മ​ക​ളി​ൽ​ ​ഭൂ​രി​ഭാ​ഗ​വും​ ​വ​ൻ​ ​വി​ജ​യ​ങ്ങ​ളാ​യി​രു​ന്നു.​ 1987​ൽ​ ​ഇ​റ​ങ്ങി​യ​ ​'ടി.​പി.​ബാ​ല​ഗോ​പാ​ല​ൻ​ ​എം.​എ"​ ​മു​ത​ൽ​ ​2018ൽ ഇറങ്ങിയ 'ഞാ​ൻ​ ​പ്ര​കാ​ശ​ൻ" ​വ​രെ​ 16​ഓളം​ ​സി​നി​മ​ക​ൾ. അന്തിക്കാടിന്റെ 'മകൾ"ൽ ശ്രീനിവാസനായി തന്നെ അദ്ദേഹം അഭിനയിച്ചു.

മ​ല​യാ​ള​ ​ച​ല​ച്ചി​ത്ര​ ​ലോ​കം​ ​ഒ​രു​ ​കാ​ല​ത്തും​ ​വി​സ്മ​രി​ക്കാ​ൻ​ ​ഇ​ഷ്ട​പ്പെ​ടാ​ത്ത​ ​പ​ല​ ​സൃ​ഷ്ടി​ക​ളും​ ​സത്യൻ- ശ്രീ കൂട്ടുകെട്ടിൽ പിറന്നിട്ടുണ്ട്. കു​റ്റാ​ന്വേ​ഷ​ക​രാ​യ​ ​ദാ​സ​ന്റേ​യും​ ​വി​ജ​യ​ന്റേ​യും​ ​ക​ഥ​ ​പ​റ​ഞ്ഞ​ ​നാ​ടോ​ടി​ക്കാ​റ്റ്,​ ​പ​ട്ട​ണ​പ്ര​വേ​ശം,​ ​അ​ക്ക​രെ​ ​അ​ക്ക​രെ​ ​അ​ക്ക​രെ​ ​എ​ന്നീ​ ​തു​ട​ർ​ച്ചി​ത്ര​ങ്ങ​ൾ​ ​മ​റ​ക്കാ​ൻ​ ​ഏ​തു​ ​മ​ല​യാ​ളി​ക്കാ​ണ് ​സാ​ധി​ക്കു​ക.​ ​'​സാ​ധ​നം​ ​കൈ​യ്യി​ലു​ണ്ടോ​?​"​ ​'​പ​വ​നാ​യി​ ​ശ​വ​മാ​യി"​ ​എ​ന്നി​ങ്ങ​നെ​ ​പ്ര​സ്തു​ത​ ​ചി​ത്ര​ങ്ങ​ളി​ലെ​ ​പ​ല​ ​ഡ​യ​ലോ​ഗു​ക​ളും​ ​ഇ​ന്നും​ ​ജ​ന​മ​ന​സുകളിൽ മാ​യാ​തെ​ ​നി​ൽ​പ്പു​ണ്ട്.​ ​ആ​രും​ ​ത​ല​യ​റി​ഞ്ഞ് ​ചി​രി​ച്ചു​ ​പോ​കു​ന്ന​ ​ക​ഥാ​ഗ​തി​യാ​യി​രു​ന്നു​ ​ഈ​ ​ചി​ത്ര​ങ്ങ​ളി​ൽ​ ​ഉ​ണ്ടാ​യി​രു​ന്ന​ത്.​ ​അ​തെ​ഴു​തി​ ​ഫ​ലി​പ്പി​ക്കു​ക​ ​മാ​ത്ര​മ​ല്ല​ ​വി​ജ​യ​ൻ​ ​എ​ന്ന​ ​ക​ഥാ​പാ​ത്ര​ത്തെ​ ​ത​ന്മ​യ​ത്വ​ത്തോ​ടെ​ ​ശ്രീ​നി​വാ​സ​ൻ​ ​അ​വ​ത​രി​പ്പി​ക്കു​ക​യും​ ​ചെ​യ്തു.​

​ഇ​വ​രു​ടെ​ ​കൂ​ട്ടു​കെ​ട്ടി​ൽ​ ​പി​റ​ന്ന​ ​മ​റ്റൊ​രു​ ​ചി​ത്ര​മാ​യി​രു​ന്നു​ 1991​ൽ​ ​ഇ​റ​ങ്ങി​യ​ ​സ​ന്ദേ​ശം.​ ​മ​ല​യാ​ള​ത്തി​ലെ​ ​എ​ക്കാ​ല​ത്തേ​യും​ ​മി​ക​ച്ച​ ​രാ​ഷ്ട്രീ​യ​ ​ആ​ക്ഷേ​പ​ ​ഹാ​സ്യ​മാ​യി​രു​ന്നു​ ​ഈ​ ​ചി​ത്രം.​ സ​ന്ദേ​ശ​ത്തി​ലേ​യും​ ​പ​ല​ ​സം​ഭാ​ഷ​ണ​ങ്ങ​ളും​ ​പ്രേ​ക്ഷ​ക​ർ​ക്ക് ​പ്രി​യ​പ്പെ​ട്ട​താ​യി​ ​മാ​റി.​ ​'​പോ​ള​ണ്ടി​നെക്കുറിച്ച് ഒരക്ഷരം മിണ്ടരുത്" ​എ​ന്ന​ ​ഒ​രൊ​റ്റ​ ​‌​ഡ​യ​ലോ​ഗ് ​മ​തി​ ​കൊ​ച്ചു​കു​ട്ടി​ക​ൾ​ക്ക് ​പോ​ലും​ ​ചി​ത്രം​ ​ഏതെന്ന് ​മ​ന​സി​ലാ​കാ​ൻ.​ ​വ​ള​രെ​ ​സ​ങ്കീ​ർണ​മാ​യ​ ​ഒ​രു​ ​വി​ഷ​യ​ത്തെ​ ​ഹാ​സ്യം​ ​നി​റ​ച്ച് ​കാലാതിവർത്തിയായ ​ ​ക​ലാ​സൃ​ഷ്ടി​യാ​ക്കി​ ​മാ​റ്റി​ ​ശ്രീ​നി​വാ​സ​ൻ.​ ​തി​യേ​റ്റ​റി​ൽ​ ​അന്ന് വ​ലി​യ​ ​സാ​മ്പ​ത്തി​ക​ ​വി​ജ​യ​മാ​യി​ല്ലെ​ങ്കി​ലും​ ​നി​രൂ​പ​ക​ ​പ്ര​ശം​സ​യും​ ​പ്രേ​ക്ഷ​ക​ ​പ്രീ​തി​യും​ ​നേ​ടി​യ​ ​ചി​ത്ര​മാ​യി​രു​ന്നു​ ​സ​ന്ദേ​ശം.​ ​ട്രോ​ളു​ക​ളു​ടെ​ ​കാ​ല​മെ​ത്തി​യ​തോ​ടെ​ ​സ​ന്ദേ​ശ​ത്തി​ലെ​ ​പ​ല​ ​‌​ഡ​യ​ലോ​ഗു​ക​ളും​ ​പു​തു​ത​ല​മു​റ​യ്ക്ക് ​പ്രി​യ​പ്പെ​ട്ട​തായി.​ ​സ​ന്ദേ​ശം​ ​മാ​ത്ര​മ​ല്ല​ ​ഒ​ട്ടു​മി​ക്ക​ ​ശ്രീ​നി​വാ​സ​ൻ​ ​ചി​ത്ര​ങ്ങ​ളി​ലെ​ ​‌​ഡ​യ​ലോ​ഗു​ക​ളും​ ​ട്രോ​ള​ന്മാ​രു​ടെ​ ​ഇ​ഷ്ട​ ​വി​ഷ​യ​മാ​ണ്.​

ഒരിക്കലും മറക്കില്ല ദിനേശനെയും വിജയനേയും

സ്വ​ന്തം​ ​തി​ര​ക്ക​ഥ​ക​ളി​ൽ​ ​മാ​ത്ര​മ​ല്ല,​ ​മ​റ്റുള്ള​വ​രു​ടെ​ ​സി​നി​മ​ക​ളി​ലും​ ​അ​ദ്ദേ​ഹം​ ​അവിസ്മരണീയ​ ​ക​ഥാ​പാ​ത്ര​ങ്ങ​ളെ​ ​അ​വ​ത​രി​പ്പി​ച്ചു.​ ​ഹി​സ് ​ഹൈ​ന​സ് ​അ​ബ്ദുള്ള​യി​ലെ​ ​ര​വി​ ​വ​ർമ്മ, ​ആ​ത്മ​ക​ഥ​യി​ലെ​ ​കൊ​ച്ചു​ബേ​ബി,​ ​അ​റ​ബി​ക്ക​ഥ​യി​ലെ​ ​ക്യൂ​ബ​ ​മു​കു​ന്ദ​ൻ​ ​അ​ങ്ങ​നെ​ ​എ​ത്ര​യെ​ത്ര​ ​ക​ഥാ​പാ​ത്ര​ങ്ങ​ൾ.​ വ​ട​ക്കു​നോ​ക്കി​ യ​ന്ത്രം,​ ​ചി​ന്താ​വി​ഷ്ട​യാ​യ​ ​ശ്യാ​മ​ള​ ​എ​ന്നീ​ ​ര​ണ്ടു​ ​ചി​ത്ര​ങ്ങ​ൾ​ ​മാ​ത്ര​മാ​ണ് ​ശ്രീ​നി​വാ​സ​ൻ​ ​എ​ഴു​തി​ ​സം​വി​ധാ​നം​ ​ചെ​യ്ത​ത്.​ അ​ദ്ദേ​ഹ​ത്തി​ന്റെ​ ​അ​ഭി​ന​യ​ ​മി​ക​വ് ​കൂ​ടി​യാ​യ​പ്പോ​ൾ​ അവ​ ​നി​രൂ​പ​ക​ ​പ്ര​ശം​സ​യും​ ​സാ​മ്പ​ത്തി​ക​ ​വി​ജ​യ​വും​ ​കൈ​വ​രി​ച്ചു.​ ​സം​ശ​യ​രോ​ഗി​യാ​യ​ ​ഭ​ർ​ത്താ​ക്ക​ന്മാ​രു​ടെ​ ​പ്ര​തി​രൂ​പ​മാ​യി​രു​ന്നു​ ​വ​ട​ക്കു​നോ​ക്കി​ ​യ​ന്ത്ര​ത്തി​ലെ​ ​'ത​ള​ത്തി​ൽ​ ​ദി​നേ​ശ​ൻ"​ ​എ​ന്ന ​ക​ഥാ​പാ​ത്രം.​ ​ചി​ന്താ​വി​ഷ്ട​യാ​യ​ ​ശ്യാ​മ​ള​യി​ലെ​ ​ക​ട​മ​ക​ൾ​ ​മ​റ​ന്ന് ​അ​ല​സ​നാ​യി​ ​ന​ട​ക്കു​ന്ന​ ​വി​ജ​യ​നും​ ​ശ്രീ​നി​വാ​സ​ന്റെ​ ​കൈ​ക​ളി​ൽ​ ​ഭ​ദ്ര​മാ​യി​രു​ന്നു.​ ​അ​തു​പോ​ലെ​ ​ത​ന്നെ​ ​എ​ക്കാ​ല​വും​ ​ഓ​ർ​മ്മി​ക്ക​പ്പെ​ടു​ന്ന​ ക​ഥാ​പാ​ത്ര​മാ​ണ് ​റോ​ഷ​ൻ​ ​ആ​ൻ​‌​ഡ്രൂ​സ് ​സം​വി​ധാ​നം​ ​ചെ​യ്ത​ ​ഉ​ദ​യ​നാ​ണ് ​താ​ര​ത്തി​ലെ​ ​പൊ​ങ്ങ​ച്ച​ക്കാ​ര​നും​ ​വി​ഡ്ഢി​യു​മാ​യ​ ​സ​രോ​ജ്കു​മാ​ർ​ ​എ​ന്ന​ ​സൂ​പ്പ​ർ​ ​താ​രം.​ ​പി​ന്നീ​ട് ​പ​ദ്മ​ശ്രീ​ ​ഭ​ര​ത് ​‌​ഡോ​ക്ട​ർ​ ​സ​രോ​ജ്കു​മാ​ർ​ ​എ​ന്ന​ ​ചി​ത്ര​ത്തി​ൽ​ ​ഇ​തേ​ ​ക​ഥാ​പാ​ത്ര​മാ​യി​ ​ശ്രീ​നി​വാ​സ​ൻ​ ​വീ​ണ്ടു​മെ​ത്തി.​ ​ഇ​റ​ങ്ങി​യ​ ​മി​ക്ക​ ​സി​നി​മ​ക​ളും​ ​പ​രാ​ജ​യം​ ​രു​ചി​ച്ച​ 2012​ൽ​ ​പ്ര​സ്തു​ത​ ​ചി​ത്രം​ ​വ​ൻ​ ​വി​ജ​യം​ ​നേ​ടി.​

 അ​ര​വി​ന്ദ​ന്റെ​ ​അ​തി​ഥി​കളിലൂടെ റീ എൻട്രി

​ഇ​ട​ക്കാ​ല​ത്ത് ​ശാ​രീ​രി​ക​ ​വൈ​ഷ​മ്യ​ങ്ങ​ൾ​ ​വ​ല്ലാ​തെ​ ​അ​ല​ട്ടി​യ​തോ​ടെ​ ​സി​നി​മ​യി​ൽ​ ​നി​ന്ന് ​മാ​റി​ ​നി​ൽ​ക്കേ​ണ്ടി​ ​വ​ന്നെ​ങ്കി​ലും​ ​'​അ​ര​വി​ന്ദ​ന്റെ​ ​അ​തി​ഥി​ക​ൾ"​ ​എ​ന്ന​ ​ചി​ത്ര​ത്തി​ലൂ​ടെ​ ​അ​ദ്ദേ​ഹം​ ​തി​രി​ച്ചു​വ​ര​വ് ​ഗം​ഭീ​ര​മാ​ക്കി.​ ​മ​കൻ​ ​വി​നീ​ത് ​ശ്രീ​നി​വാ​സ​നാ​യി​രു​ന്നു​ ​ചി​ത്ര​ത്തി​ലെ​ ​നാ​യ​ക​ൻ​. പു​ള്ളക്കു​ട്ടി​ക്കാ​ര​ൻ,​ ​ലേ​സാ​ ​ലേ​സാ​ ​എ​ന്നീ​ ​ര​ണ്ട് ​ത​മി​ഴ് ​സി​നി​മ​ക​ളി​ലും​ ​ശ്ര​ദ്ധേ​യ​മാ​യ​ ​വേ​ഷ​ങ്ങ​ൾ​ ​കൈ​കാ​ര്യം​ ​ചെ​യ്തു.​ ​ഹി​ന്ദി​യി​ല​ട​ക്കം​ ​പ​ല​ ​ഭാ​ഷ​ക​ളി​ലേ​ക്കും​ ​ശ്രീ​നി​വാ​സ​ൻ​ ​ചി​ത്ര​ങ്ങ​ൾ​ ​റീ​മേ​ക്ക് ​ചെ​യ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.​ ​ത​ന്റെ​ ​തി​ര​ക്ക​ഥ​ക​ൾ​ക്ക് ​അ​ന​വ​ധി​ ​ത​വ​ണ​ ​അ​ദ്ദേ​ഹം​ ​സം​സ്ഥാ​ന​ ​പു​ര​സ്കാ​രം​ ​നേ​ടി.​ ​ചി​ന്താ​വി​ഷ്ട​യാ​യ​ ​ശ്യാ​മ​ള​ക്ക് ​ദേ​ശീ​യ​ ​പു​ര​സ്കാ​ര​വും​ ​ല​ഭി​ച്ചി​ട്ടു​ണ്ട്.​ ​എ​ന്നാ​ൽ​ ​ഒ​രു​ ​ന​ട​നെ​ന്ന​ ​നി​ല​യി​ൽ​ ​അ​ദ്ദേ​ഹ​ത്തി​ന് ​ന​മ്മ​ൾ​ ​അ​ർ​ഹി​ക്കു​ന്ന​ ​വി​ല​ ​ന​ൽ​കി​യോ​ ​എ​ന്ന് ​ആ​ലോ​ചി​ക്കേ​ണ്ട​തു​ണ്ട്.​ ​ത​ക​ര​ച്ചെ​ണ്ട​ ​എ​ന്ന​ ​ചി​ത്ര​ത്തി​ലെ​ ​അ​ഭി​ന​യ​ത്തി​ന് ​ല​ഭി​ച്ച​ ​പ്ര​ത്യേ​ക​ ​ജൂ​റി​ ​പ​രാ​മ​ർ​ശം​ ​മാ​ത്ര​മാ​ണ് ​ന​ട​നെ​ന്ന​ ​നി​ല​യി​ൽ​ ​ശ്രീ​നി​വാ​സ​ന് ​ല​ഭി​ച്ച​ ​ഏ​ക​ ​ആ​ദ​രം.​ ആ​ദ്യ​ ​കാ​ല​ത്ത് ​മ​മ്മൂ​ട്ടി​യും​ ​നെ​ടു​മു​ടി​ ​വേ​ണു​വു​മു​ൾ​പ്പെ​ടെ​യു​ള്ള ​ന​ട​ന്മാ​ർ​ക്ക് ​ശ്രീ​നി​വാ​സ​ൻ​ ​ശ​ബ്ദം​ ​ന​ൽ​കി​യി​ട്ടു​ണ്ട്.​ ​അ​ധി​ക​മാ​ർ​ക്കു​മ​റി​യാ​ത്ത​ ​വി​ഷ​യ​മാ​ണി​ത്.​ ​

 നിർമ്മാതാവും ഗായകനും

ക​ഥ​പ​റ​യു​മ്പോ​ൾ,​ വിനീത് സംവിധാനം ചെയ്ത ​ത​ട്ട​ത്തി​ൻ​ ​മ​റ​യ​ത്ത് ​എ​ന്നീ​ ​ര​ണ്ട് ​ചി​ത്ര​ങ്ങ​ൾ​ ​ന​ട​ൻ​ ​മു​കേ​ഷു​മാ​യി​ ​ചേ​ർ​ന്ന് അദ്ദേഹം ​നി​ർ​മ്മി​ച്ചിരുന്നു.​ ​ര​ണ്ടു​ ​ചി​ത്ര​ങ്ങ​ളും​ ​വ​ൻ​ ​വി​ജ​‌​യ​മാ​യി.​ 2017​ൽ​ ​ഇ​റ​ങ്ങി​യ​ ​അ​യാ​ൾ​ ​ശ​ശി​ ​എ​ന്ന​ ​ചി​ത്ര​ത്തി​ലൂ​ടെ​ ​ഗാ​യ​ക​നു​മാ​യി.​

 അച്ഛന്റെ പാതയിൽ മക്കളും

അ​ച്ഛ​ന്റെ​ ​പാ​ത​ ​പി​ന്തു​ട​ർ​ന്ന​ ​മ​ക്ക​ളും​ ​സി​നി​മ​യി​ൽ​ ​മി​ന്നും​ ​താ​ര​ങ്ങ​ളാണ്.​ ​മൂ​ത്ത​മ​ക​ൻ​ ​വി​നീ​ത് ​ശ്രീ​നി​വാ​സ​ൻ​ ​ന​ട​നും​ ​എ​ഴു​ത്തു​കാ​ര​നും സം​വി​ധാ​യ​ക​നും​ ​മികച്ച ഗായകനുമാണ്.​ ​വിനീതിന്റെ ആദ്യ സംവിധാന സംരംഭമായ മലർവാടി ആർട്ട്സ് ക്ലബ്ബിലും ഇളയമകനും നടനുമായ ധ്യാൻ ആദ്യമായി സംവിധാനം ചെയ്ത ലവ് ആക്ഷൻ ഡ്രാമയിലും ശ്രീനിവാസൻ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

 ശ്രീനിവാസനെന്ന സൂപ്പർ ആക്ടർ

സ്വാ​ഭാ​വി​ക​മാ​യ​ ​അ​ഭി​ന​യ​ ​ശൈ​ലി​യി​ലൂ​ടെ​ ​മ​ല​യാ​ളി​ക​ളു​ടെ​ ​ഇ​ഷ്ട​താ​ര​മാ​യി​ ​മാ​റി​യ​ ​വ്യ​ക്തി​യാ​ണ് ​ശ്രീ​നി​വാ​സ​ൻ.​ ​സൂ​പ്പ​ർ​ ​താ​ര​മാ​യി​രു​ന്നി​ല്ല,​ ​മ​റി​ച്ച് ​സൂ​പ്പ​ർ​ ​ആ​ക്ട​റാ​യി​രു​ന്നു​ ​അ​ദ്ദേ​ഹം. ​ക​ഥ​പ​റ​യു​മ്പോ​ളി​ലെ​ ​ബാ​ല​നും​ ​പാ​വം​ ​പാ​വം​ ​രാ​ജ​കു​മാ​ര​നി​ലെ​ ​ഗോ​പാ​ല​കൃ​ഷ്ണ​നും​ ​തേ​ന്മാ​വി​ൻ​ ​കൊ​മ്പ​ത്തി​ലെ​ ​അ​പ്പ​ക്കാ​ള​യു​മെ​ല്ലാം​ ​അ​തി​ന് ​ഉ​ത്ത​മ​ ​ഉ​ദാ​ഹ​ര​ണ​ങ്ങ​ളാ​ണ്.​ ​

വ്യക്തമായ കാഴ്ചപാടുള്ള മനുഷ്യൻ

പ​ല​ ​സാ​മൂ​ഹി​ക​ ​വി​ഷ​യ​ങ്ങ​ളി​ലും​ ​വ്യ​ക്ത​മാ​യ​ ​കാ​ഴ്ച​പ്പാ​ടു​ക​ളുള്ള ​ ​വ്യ​ക്തി​യാ​യി​രു​ന്നു​ അദ്ദേഹം.​ ​അ​വ​യ​വ​ദാ​ന​ത്തെ​ ​വി​മ​ർ​ശി​ച്ച് ​അ​ദ്ദേ​ഹം​ ​പൊ​തു​വേ​ദി​യി​ൽ​ ​പ്ര​സം​ഗി​ച്ച​പ്പോ​ൾ​ ​പ​ല​രും​ ​നെ​റ്റി​ച്ചു​ളി​ച്ചു.​ ​ത​ന്റെ​ ​അ​ഭി​പ്രാ​യം​ ​എ​വി​ടേ​യും​ ​ആ​രോ​ടും​ ​തു​റ​ന്നു​ ​പ​റ​യാ​നു​ള്ള ​ധൈ​ര്യം​ ​അ​ദ്ദേ​ഹം​ ​കാ​ണി​ച്ചു.​ ​​മി​ക​ച്ച​ ​എ​ഴു​ത്തു​കാ​ർ​ ​ഒ​രു​പാ​ടു​ണ്ട് ​മ​ല​യാ​ള​ ​സി​നി​മാ​ ​ലോ​ക​ത്ത്.​ ​എ​ന്നാ​ൽ​ ​ശ്രീ​നി​വാ​സ​നെ​ ​പോ​ലെ​ ​ഒ​രാ​ളെ​ ​ഇ​നി​ ​ല​ഭി​ക്കു​മോ​ ​എ​ന്ന് ​സം​ശ​യ​മാ​ണ്.​ ​നാ​യ​ക​ ​വേ​ഷ​ങ്ങ​ളി​ൽ​ ​മാ​ത്രം​ ​ക​ടി​ച്ചു​ ​തൂ​ങ്ങ​ണ​മെ​ന്ന​ ​നി​ർ​ബ​ന്ധ​വും​ ​ശ്രീ​നി​വാ​സ​നി​ല്ലാ​യി​രു​ന്നു.​ ​ത​നി​ക്ക് ​യോ​ജി​ച്ച​ ​എ​ല്ലാ​ത്ത​രം​ ​വേ​ഷ​ങ്ങ​ളും​ ​അ​ദ്ദേ​ഹം​ ​സ്വീ​ക​രി​ച്ചു.​ ​ആ​വ​ർ​ത്ത​ന​മാ​ണെ​ങ്കി​ലും​ ​പ​റ​യാ​തെ​ ​വ​യ്യ,​ ​ശ്രീ​നി​വാ​സ​ന്റെ​ ​വേ​ർ​പാ​ട് ​മ​ല​യാ​ള​ ​ച​ല​ച്ചി​ത്ര​ ​ലോ​ക​ത്തി​ന് ​ക​ന​ത്ത​ ​ന​ഷ്ട​മാ​ണ്.​ ​കാ​ല​യ​വ​നി​ക​യി​ൽ​ ​മ​റ​ഞ്ഞു​വെ​ന്നാ​ലും​ ​ത​ന്റെ​ ​തൂ​ലി​ക​യി​ലൂ​ടെ​ ​വി​രി​ഞ്ഞ​ ​സി​നി​മ​ക​ളി​ലൂ​ടെ​യും​ ​അ​ന​ശ്വ​ര​മാ​ക്കി​യ​ ​ക​ഥാ​പാ​ത്ര​ങ്ങ​ളി​ലൂ​ടെ​യും​ ​ശ്രീ​നി​വാ​സ​ൻ​ ​എ​ന്നും​ ​ഓ​ർ​മ്മി​ക്ക​പ്പെ​ടും.