ഭാരത് യംഗ് ലീഡേഴ്സ് ഡയലോഗ് മൂന്നാംഘട്ടം

Sunday 21 December 2025 1:44 AM IST

തിരുവനന്തപുരം:മേരാ യുവഭാരതിന്റെ നേതൃത്വത്തിൽ വികസിത ഭാരത് യംഗ് ലീഡേഴ്സ് ഡയലോഗിന്റെ മൂന്നാംഘട്ട മത്സരം ആരംഭിച്ചു.എ.പി.ജെ.അബ്ദുൾകലാം ടെക്നിക്കൽ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ.സിസ തോമസ് ഉദ്ഘാടനം ചെയ്തു.മേരാ യുവ ഭാരത് സംസ്ഥാന ഡയറക്ടർ എം.അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു.എൻ.എസ്.എസ് റീജിയണൽ ഡയറക്ടർ വൈ.എം.ഉപ്പിൻ,ശരത് ഷെട്ടി,ജില്ലാ യൂത്ത് ഓഫീസർ എൻ.സുഹാസ്,പള്ളിപ്പുറം ജയകുമാർ എന്നിവർ പങ്കെടുത്തു. വിജയികളായ 30പേർക്ക് ജനുവരി 11,12 തീയതികളിൽ ന്യൂ ഡൽഹി ഭാരത മണ്ഡപത്തിൽ നടക്കുന്ന ദേശീയ മത്സരത്തിൽ പങ്കെടുക്കാം.