ഭാരവാഹികളെ തിരഞ്ഞെടുത്തു

Sunday 21 December 2025 1:45 AM IST

തിരുവനന്തപുരം: ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ വേദി മനുഷ്യാവകാശ സംഘടനയുടെ ഭാരവാഹികളെ തിരഞ്ഞെടുത്തു. സംസ്ഥാന ചെയർമാനായി പേരൂർക്കട രവിയേയും വൈസ് ചെയർമാൻമാരായി ഇരമല്ലൂർ ബിനീഷ്‌കുമാർ, ആറ്റിങ്ങൽ വിജയകുമാർ, പെരുന്നല്ലി കൃഷ്ണകുമാർ, ആർ.വിമലകുമാരി എന്നിവരേയും, സംഘടനാ ചുമതലയുള്ള സംസ്ഥാന ജനറൽ സെക്രട്ടറിയായി എം.കെ.വിവേകിനേയും, സംസ്ഥാന സെക്രട്ടറിമാരായി ജഗതി ഉദയൻ,എൻ.ജയപ്രകാശ്,ഹരി വെള്ളനാട്, ടി.വിനോദ്, ഉദിയന്നൂർ പ്രവീൺ എന്നിവരെയും, ട്രഷററായി പള്ളിപ്പുറം ഗോപാലനേയും തിരുവനന്തപുരം പ്രസ് ക്ലബ് ഹാളിൽ കൂടിയ സംസ്ഥാന പ്രതിനിധിയോഗം തിരഞ്ഞെടുത്തു.