സി.പി.ഐ പ്രതിഷേധം
Saturday 20 December 2025 11:53 PM IST
പൂച്ചാക്കൽ: മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി നിർത്താലാക്കാനുള്ള നീക്കത്തിൽ പ്രതിഷേധിച്ചു എ.ഐ.ടി.യു.സി. നേതൃത്വത്തിൽ പൂച്ചാക്കൽ ടൗണിൽ പ്രതിഷേധപ്രകടനവും സമ്മേളനവും നടത്തി. സമ്മേളനം സി.പി.ഐ. സംസ്ഥാന കമ്മറ്റി അംഗം അഡ്വ. എം.കെ.ഉത്തമൻ ഉദ്ഘാടനം ചെയ്തു. എൻ. ആർ.ഇ.ജി. വർക്കേഴ്സ് ഫെഡറേഷൻ ജില്ലാ പ്രസിഡന്റ് കെ. ബാബുലാൽ അദ്ധ്യക്ഷത വഹിച്ചു. അഡ്വ. ഡി. സുരേഷ് ബാബു, ബീന അശോകൻ, അഡ്വ. വി. ആർ. രജിത, ഷാജി.കെ. കുന്നത്ത്, പി.എ.ഫൈസൽ, രാഗിണി രമണൻ , അനിത സന്തോഷ് തുടങ്ങിയവർ സംസാരിച്ചു.