മാതൃകയായി വിദ്യാർത്ഥികൾ
Saturday 20 December 2025 11:55 PM IST
പൂച്ചാക്കൽ: ബസിൽ നിന്ന് ലഭിച്ച, പണവും രേഖകളും അടങ്ങിയ പഴ്‌സ് പൊലീസിൽ ഏൽപ്പിച്ച് വിദ്യാർത്ഥികൾ. തേവർവട്ടം ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥികളായ മുഹമ്മദ് റോഷൻ,ഫഹദ്, ശ്രീകണ്‌ഠേശ്വരം സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥി ആരോമൽ എന്നിവരാണ് മാതൃകയായത്. പൂച്ചാക്കൽ പൊലീസ് പഴ്സിൽ നിന്നും ലഭിച്ച ഫോൺ നമ്പറിൽ ബദ്ധപ്പെട്ടപ്പോൾ വടുതല സ്വദേശി പി.എസ്.മുഹമ്മദാണ് ഉടമയെന്നറിഞ്ഞു. മരുന്ന് വാങ്ങിയശേഷം അരൂക്കുറ്റിയിൽ നിന്ന് വീട്ടിലെക്ക് മടങ്ങുമ്പോഴാണ് പഴ്സ് നഷ്ടപ്പെട്ട വിവരം മുഹമ്മദ് അറിഞ്ഞത് . വിദ്യാർഥികളെ പൊലീസ് അഭിനന്ദിച്ചു.