പന്തംകൊളുത്തി പ്രകടനം
Saturday 20 December 2025 11:56 PM IST
ആലപ്പുഴ : ലോകത്ത് ഏറ്റവും കൂടുതൽ തൊഴിലാളികൾ പണിയെടുക്കുന്ന പദ്ധതിയായി ലോകരാജ്യങ്ങൾ എല്ലാം അംഗീകരിച്ചതും ഐക്യരാഷ്ട്രസഭയുടെ അഭിനന്ദനം വാങ്ങിയതുമായ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയ്ക്ക് സർവ്വനാശം വരുത്താനാണ് ബി.ജെ.പി സർക്കാർ ശ്രമിക്കുന്നതെന്ന് ഐ.എൻ.ടി.യു.സി സംസ്ഥാന വൈസ് പ്രസിഡന്റ് ബാബു ജോർജ്ജ് ആരോപിച്ചു. ഐ.എൻ.ടി.യു.സി ആലപ്പുഴ റീജിയണൽ കമ്മറ്റിയുടെ നേതൃത്വത്തിൽ ടൗണിൽ പന്തംകൊളുത്തി നടത്തിയ പ്രകടനത്തിനുശേഷമുള്ള മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ. നിസാർ അദ്ധ്യക്ഷത വഹിച്ചു.