ജില്ലാ സമ്മേളനം

Saturday 20 December 2025 11:57 PM IST

ആലപ്പുഴ: കേരള അഗ്രിക്കൾച്ചറൽ മിനിസ്റ്റീരിയൽ സ്റ്റാഫ്‌ അസോസിയേഷൻ ജില്ലാ സമ്മേളനം ഈസ്റ്റ്‌ വെനീസ് ഓഡിറ്റോറിയത്തിൽ സി.പി.ഐ ജില്ല അസി.സെക്രട്ടറി സി.എ. അരുൺ കുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ആർ. പ്രമോദിന്റെ അധ്യക്ഷതയിൽ കൂടിയ സമ്മേളനത്തിൽ ഡി.നാംദേവ് കുമാർ സ്വാഗതം പറഞ്ഞു. സെക്രട്ടറി ടി.എസ്. രഞ്ജിത്ത് റിപ്പോർട്ട് അവതരിപ്പിച്ചു. ഷാജി ജേക്കബ് ,സതീഷ് കണ്ടല, സി.സുരേഷ്, ധന്യ പൊന്നപ്പൻ, എം.അനിൽ കുമാർ,സി. പ്രസാദ്, വി.എസ്. സൂരജ്, സി.എൻ. പ്രമോദ്, പി.സുരേഷ്, ആർ. ജയചന്ദ്രൻ, ഫ്രാൻസിസ് തോമസ്, സംഘടനാ നേതാക്കളായ എസ്. ശിവനുണ്ണി, വിന്നു. സി, രതീഷ്. എസ്, അമൽ രാജ്. യു, റീജ തോമസ്, രഞ്ചു എന്നിവർ സംസാരിച്ചു.