ശ്രീനിവാസന്റെ നിര്യാണം തീരാനഷ്ടം
Saturday 20 December 2025 11:59 PM IST
ആലപ്പുഴ: നടനും സംവിധായകനുമായ ശ്രീനിവാസന്റെ നിര്യാണം മലയാള സിനിമയ്ക്കും കേരളത്തിന്റെ സാംസ്‌കാരിക ജീവിതത്തിനും തീരാനഷ്ടമാണെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി. സൂക്ഷ്മമായ സാമൂഹ്യ നിരീക്ഷണവും മനുഷ്യസ്നേഹവും ഹാസ്യവും സമന്വയിപ്പിച്ച എഴുത്തിലൂടെയും അഭിനയത്തിലൂടെയും തലമുറകളെ സ്വാധീനിച്ച പ്രതിഭയായിരുന്നു അദ്ദേഹം.
സാധാരണ മനുഷ്യരുടെ ജീവിതവും സ്വപ്നങ്ങളും വേദനകളും സത്യസന്ധമായി അവതരിപ്പിച്ച ശ്രീനിവാസൻ മലയാള സിനിമയ്ക്ക് ഒരു പ്രത്യേക ഭാഷയും ദിശയും നൽകി.
അദ്ദേഹത്തിന്റെ ഓർമകളും സൃഷ്ടികളും മലയാളിയുടെ മനസ്സിൽ എന്നും ജീവിച്ചിരിക്കുമെന്നും കൊടിക്കുന്നിൽ അനുസ്മരിച്ചു.