നഷ്ടമായത് മലയാള സിനിമയുടെ ശ്രീ : കെ.സി

Saturday 20 December 2025 11:59 PM IST

ആലപ്പുഴ: നടനും സംവിധായകനുമായ ശ്രീനിവാസന്റെ നിര്യാണത്തിലൂടെ

നഷ്ടമായത് മലയാള സിനിമയുടെ ശ്രീയാണെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എം.പി. പകരം വയ്ക്കാനില്ലാത്ത പ്രതിഭയായിരുന്നു ശ്രീനിവാസൻ.

നർമ്മത്തിൽ പൊതിഞ്ഞ് പച്ചയായ ജീവിത യാഥാർത്ഥ്യങ്ങൾപകർന്ന് നൽകാൻ അദ്ദേഹത്തിന്റെ കലാസൃഷ്ടികള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. തീക്ഷ്ണമായ സാമൂഹിക വിമർശനങ്ങളിലൂടെയും ചിന്തിപ്പിച്ചും ചിരിപ്പിച്ചും പ്രായഭേദമന്യേ എല്ലാവരെയും ആസ്വദിപ്പിച്ച കലാകാരൻ മലയാളിയുടെ മനസ്സിൽ നിലനിൽക്കുന്ന കഥകളും കഥാസന്ദർഭങ്ങളും സമ്മാനിച്ചശേഷമാണ് അരങ്ങൊഴിഞ്ഞതെന്ന് കെ.സി അനുസ്മരിച്ചു.