ആലപ്പുഴയിലെ തോൽവി : സി.പി.എമ്മിൽ പരാതി
Sunday 21 December 2025 12:03 AM IST
ആലപ്പുഴ: തദ്ദേശ തിരഞ്ഞെടുപ്പിൽ ആലപ്പുഴ നഗരസഭയിൽ പിന്നിൽ പോയതിന് പിന്നാലെ സി.പി.എമ്മിൽ പരാതി. ചില നേതാക്കൾക്ക് ജയിക്കാൻ വോട്ടുകൾ മറ്റു വാർഡുകളിലേക്ക് മാറ്റിയതിനാൽ പാർട്ടി സ്ഥാനാർത്ഥികൾ തോറ്റെന്നാണ് പരാതി. ഒരു വാർഡിസിൽ തോറ്റ വനിതാ സ്ഥാനാർത്ഥി ഇക്കാര്യം ചൂണ്ടിക്കാട്ടി പരാതി നൽകി. പാർട്ടി ശക്തികേന്ദ്രമായ കൊമ്മാടി ലോക്കൽ കമ്മിറ്റിക്കു കീഴിലെ മൂന്നു വാർഡുകളിൽ തോറ്റത് വിഭാഗീയത കാരണമാണെന്ന പരാതികളും നേതൃത്വത്തിന് ലഭിച്ചു.
സ്ഥാനാർത്ഥി കുഴഞ്ഞു വീണു
സി.പി.ഐ സനാതനം ലോക്കൽ കമ്മിറ്റി യോഗത്തിൽ നഗരസഭ സ്ഥാനാർത്ഥി കുഴഞ്ഞു വീണു. മന്നം വാർഡില സ്ഥാനാർത്ഥിയായിരുന്ന കെ.എസ് ജയനാണ് കുഴഞ്ഞുവീണത്. നാലുദിവസം മുമ്പ് ആണ് സംഭവം. ഇദ്ദേഹത്തെ പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിരഞ്ഞെടുപ്പ് പരാജയം സംബന്ധിച്ച് ചർച്ച നടത്തുന്നതിനിടെയാണ് കുഴഞ്ഞുവീണത്.