അവാർഡ് ദാനവും പൊതുയോഗവും
Monday 22 December 2025 12:36 AM IST
പൊൻകുന്നം : പൊൻകുന്നം സർവീസ് സഹകരണ ബാങ്കിന്റെ വാർഷിക പൊതുയോഗം ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്നു. പ്രസിഡന്റ് കെ. സേതുനാഥ് അദ്ധ്യക്ഷത വഹിച്ചു.വൈസ് പ്രസിഡന്റ് എം.ഫെലിക്സ് ജോസഫ്, ഭരണ സമിതിയംഗങ്ങളായ അഡ്വ സി. ആർ. ശ്രീകുമാർ, ടി. കെ. മോഹനൻ, പി. പ്രജിത്ത്, ഷേർലി മാത്യൂസ്, എ. ടി. ജോസഫ്, സതി സുരേന്ദ്രൻ, കെ. വി. ബീന, സെക്രട്ടറി മിനി സന്തോഷ് എന്നിവർ സംസാരിച്ചു. മികച്ച കർഷകരെയും, വിവിധ രംഗങ്ങളിൽ മികവ് തെളിയിച്ചവരെയും അനുമോദിച്ചു. ലാഭവിഹിതം അംഗങ്ങൾക്ക് ഇന്ന് മുതൽ വിതരണം ചെയ്യുമെന്ന് ബാങ്ക് അധികൃതർ അറിയിച്ചു.