അദ്ധ്യാപകരുടെ യോഗം ഇന്ന്
Monday 22 December 2025 12:43 AM IST
ചങ്ങനാശേരി: നിയമനഅംഗീകാരവും ശമ്പളവും ലഭിക്കാത്തവരുടെയും, ദിവസക്കൂലിയ്ക്ക് ജോലി ചെയ്യുന്ന അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും ആലോചനായോഗം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് ആർക്കാലിയ ഹോട്ടലിൽ ചേരുമെന്ന് സമരസമിതി കൺവീനർ ലിയ മരിയ ജോസഫ് അറിയിച്ചു. രക്ഷാധികാരി വി.ജെ ലാലി വിഷയാവതരണം നടത്തും. കഴിഞ്ഞ നാല് വർഷമായി അദ്ധ്യാപക നിയമനം കിട്ടിയിട്ടും ശമ്പളം ലഭിക്കുന്നില്ല. ഭിന്നശേഷി അദ്ധ്യാപകരെ നിയമിക്കാൻ സർക്കാർ തയ്യാറാവാത്തതിനാൽ നിയമനാംഗീകാരവും ശമ്പളവും അദ്ധ്യാപകർക്ക് ലഭിക്കുന്നില്ല. ഇത് സംബന്ധിച്ച് കോടതി വിധിയുണ്ടായിട്ടും ശമ്പളം നൽകാൻ സർക്കാർ തയ്യാറാകുന്നില്ല.