കരയോഗം കുടുംബമേള
Monday 22 December 2025 12:46 AM IST
കുടമാളൂർ : കുടമാളൂർ മര്യാത്തുരുത്ത് കരയോഗത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന വാർഷിക കുടുംബമേളയും പ്രതിഭാസംഗമവും എൻ.എസ്.എസ് ഡയറക്ടർ ബോർഡ് മെമ്പർ പ്രൊഫ.മാടവന ബാലകൃഷ്ണപിള്ള ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് സി.ആർ വേണുഗോപാലൻ നായർ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ പ്രസിഡന്റ് ബി.ഗോപകുമാർ മുഖ്യപ്രഭാഷണം നടത്തി. യൂണിയൻ സെക്രട്ടറി എ.എം രാധാകൃഷ്ണൻ നായർ പ്രതിഭകളെ ആദരിച്ചു. എൻ.മോഹൻകുമാർ, ഡോ.ആർ.സജിത് കുമാർ, ആശാ ജി.നായർ, കുടമാളൂർ മുരളീധരമാരാർ, കെ.രാധാകൃഷ്ണൻ നായർ, സുമംഗല ആർ.നായർ എന്നിവർ പങ്കെടുത്തു.