വിരാട് കർണയുടെ നാഗബന്ധം, ക്ലൈമാക്സിന് 20 കോടി
വിരാട് കർണ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം 'നാഗബന്ധ'ത്തിന്റെ ക്ലൈമാക്സ് ഒരുങ്ങുന്നത് 20 കോടി ബഡ്ജറ്റിൽ. ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും ചിലവേറിയ ക്ലൈമാക്സ് രംഗങ്ങളിൽ ഒന്നാണ് ഒരുക്കുന്നത്. ഹൈദരാബാദിലെ രാമനായിഡു സ്റ്റുഡിയോയിൽ ഒരുക്കിയ വമ്പൻ സെറ്റിലാണ് ക്ലൈമാക്സ് . പ്രശസ്ത കലാസംവിധായകൻ അശോക് കുമാറും ടീമും ചേർന്ന് ഒരുക്കിയ സെറ്റ് വിസ്മയിപ്പിക്കുന്നു. അഭി ഷേ ക് നാമ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിന് വേണ്ടി നേരത്തേ 1000 നർത്തകർ പങ്കെടുത്ത മറ്റൊരു ബ്രഹ്മാണ്ഡ ഗാനവും ചിത്രീകരിച്ചിരുന്നു. പദ്മനാഭ സ്വാമി ക്ഷേത്രത്തിന്റെ രൂപത്തിൽ നിർമ്മിച്ച ബ്രഹ്മാണ്ഡ സെറ്റിൽ ആയിരുന്നു ഗാന ചിത്രീകരണം. നഭ നടേഷ്, ഐശ്വര്യ മേനോൻ എന്നിവരാണ് നായികമാർ. ജഗപതി ബാബു, ജയപ്രകാശ്, മുരളി ശർമ, ബി എസ് അവിനാശ് എന്നിവരാണ് മറ്റ് താരങ്ങൾ. എൻഐകെ സ്റ്റുഡിയോസ്, അഭിഷേക് പിക്ചേഴ്സ് എന്നീ ബാനറിൽ കിഷോർ അന്നപുറെഡ്ഡി, നിഷിത നാഗിറെഡ്ഡി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രം അവതരിപ്പിക്കുന്നത് ലക്ഷ്മി ഇറയും, ദേവാൻഷ് നാമയും ചേർന്നാണ്. സഹനിർമ്മാതാവ് താരക് സിനിമാസ്. അന്താരാഷ്ട്ര സ്റ്റണ്ട് മാസ്റ്റർ കെച്ചയുടെ നേതൃത്വത്തിലാണ് ക്ലൈമാക്സ് സംഘട്ടനം . ഛായാഗ്രഹണം- സൌന്ദർ രാജൻ എസ് , സംഗീതം- അഭേ, ജുനൈദ് കുമാർ, എഡിറ്റർ- ആർ. സി. പനവ്, പി. ആർ. ഒ ശബരി