ആരാധകരെ ത്രസിപ്പിച്ച് 'കമ്മട്ടിപ്പാടം' നായിക വീണ്ടും,​ വൈറലായി ചിത്രങ്ങൾ

Thursday 10 October 2019 8:59 PM IST

ദുൽഖർ സൽമാൻ നായകനായെത്തിയ ‘കമ്മട്ടിപ്പാടം എന്ന ചിത്രം പ്രേക്ഷശ്രദ്ധയും നിരൂപക ശ്രദ്ധയും ഒരേപോലെ നേടിയിരുന്നു.. ചിത്രത്തിലെ താരങ്ങളായ വിനായകനും മണികണ്ഠനും ഒപ്പം നായികയായ ഷോൺ റോമിക്കും കമ്മട്ടിപ്പാടം വഴിത്തിരിവായി. മോഡലിംഗ് രംഗത്ത് നിന്നാണ് ഷോൺ റോമി കമ്മട്ടിപ്പാടത്തിലെത്തുന്നത്. മോഡലിംഗ് രംഗത്ത് സജീവ് സാന്നിദ്ധ്യമാണ് താരം.

തന്റെ ഗ്ലാമർ ചിത്രങ്ങൾ പലപ്പോഴും താരം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യാറുണ്ട്.. ഷോൺ റോമി ഇപ്പോൾ പോസ്റ്റ് ചെയ്ത ഏറ്റവും പുതിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്നത്.. മുൻപും നടി ഇത്തരത്തിലുള്ള ചിത്രങ്ങൾ ആരാധകരുമായി പങ്കുവെച്ചിരുന്നു. ബിക്കിനി മോഡൽ വസ്ത്രം ധരിച്ചുള്ള ചിത്രങ്ങളാണ് താരം ഇപ്പോൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. അൾട്രാ ഗ്ലാമറസായ ഷോണിന്റെ ചിത്രത്തെ ഒരുകൂട്ടം ആരാധകർ വാഴ്ത്തിപ്പാടുമ്പോൾ ട്രോളുമായി വിമർശകരും രംഗത്തെത്തിയിട്ടുണ്ട്.