ജില്ലയിൽ ശിശുമരണ നിരക്ക് കുറഞ്ഞു

Monday 22 December 2025 12:56 AM IST

കോട്ടയം : ശിശു മരണനിരക്ക് കുറയ്ക്കുന്നതിൽ ജില്ല റെക്കാഡ് നേട്ടം കൈവരിച്ചതായി കളക്ടർ ചേതൻകുമാർ മീണ ജില്ലാതല കോ-ഓർഡിനേഷൻ കമ്മിറ്റി യോഗത്തിൽ അറിയിച്ചു. 2025 ജനുവരി മുതൽ നവംബർ വരെ ആയിരത്തിൽ രണ്ട് ശിശുമരണങ്ങൾ മാത്രമാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ജനന മരണ രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട്, രജിസ്ട്രാർമാർ, ആശുപത്രി അക്ഷയ സെന്റർ ജീവനക്കാർ എന്നിവർക്ക് പരിശീലനം നൽകുന്നതിന് യോഗം തീരുമാനിച്ചു. തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ ബിനു ജോൺ, ജനന മരണ രജിസ്‌ട്രേഷൻ ജില്ലാ രജിസ്ട്രാർ സി.ആർ പ്രസാദ്, എക്കണോമിക്‌സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്‌സ് ഡെപ്യൂട്ടി ഡയറക്ടർ പി.ആർ ശ്രീലേഖ എന്നിവർ പങ്കെടുത്തു.