സൊളാസ്റ്റാ 25' ക്രിസ്മസ് ആഘോഷം

Monday 22 December 2025 12:05 AM IST
ക്രിസ്മസ് ആഘോഷം 'സൊളാസ്റ്റാ 25' ചെമ്പേരി വിമൽജ്യോതി എഞ്ചിനീയറിംഗ്‌ കോളജിൽ കോർപ്പറേറ്റ് മാനേജർ ഡോ. സോണി വടശേരിൽ ഉദ്ഘാടനം ചെയ്യുന്നു

ചെമ്പേരി: തലശേരി അതിരൂപത കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസിയുടെയും കാത്തലിക് ടീച്ചേഴ്സ് ഗിൽഡിന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച ക്രിസ്മസ് ആഘോഷം 'സൊളാസ്റ്റാ 25' ചെമ്പേരി വിമൽജ്യോതി എഞ്ചിനീയറിംഗ്‌ കോളജിൽ കോർപ്പറേറ്റ് മാനേജർ ഡോ. സോണി വടശേരിൽ ഉദ്ഘാടനം ചെയ്തു. രാവിലെ 9 മുതൽ അദ്ധ്യാപക, അനദ്ധ്യാപകർക്കുള്ള സർഗോത്സവവും, പ്രിൻസിപ്പൽ, മുഖ്യാദ്ധ്യാപക, അനദ്ധ്യാപക ശിബിരവും, തുടർന്ന് കരോൾഗാന മത്സരവും ക്രിസ്മസ് ആഘോഷവും നടന്നു. കരോൾ ഗാന മത്സരത്തിൽ ഇരിട്ടി റീജിയൻ ടീം ഒന്നാം സ്ഥാനവും, ചെറുപുഴ റീജിയൻ ടീം രണ്ടാം സ്ഥാനവും, വെളിമാനം ഹൈസ്‌കൂൾ ടീം മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വിജയികൾക്ക് കാഷ് അവാർഡും മൊമെന്റോയും വിതരണം ചെയ്തു. കാത്തലിക് ടീച്ചേഴ്സ് ഗിൽഡ് നിർവാഹക സമിതി പ്രസിഡന്റ് ജിനിൽ മാർക്കോസ്, സെക്രട്ടറി റോബിൻസ് എം. ഐസക്ക്, ട്രഷറർ ജോയ്സ് സക്കറിയാസ് നേതൃത്വം നൽകി.