കോൺക്രീറ്റ് റോഡ് ഉദ്ഘാടനം
Monday 22 December 2025 12:04 AM IST
ഇരിട്ടി: നഗരസഭ പുറപ്പാറ വാർഡിലെ താവിലക്കുറ്റി – ചെമ്പോറ റോഡ് കോൺക്രീറ്റ് ചെയ്ത് ഗതാഗതയോഗ്യമാക്കിയതിന്റെ ഉദ്ഘാടനം കെ. ശ്രീലത നിർവഹിച്ചു. വർഷങ്ങളായി നിയമപ്രശ്നങ്ങളും സാങ്കേതിക തടസ്സങ്ങളും മൂലം പ്രവർത്തി ആരംഭിക്കാനാകാതെ പോയ ഈ വഴിയിലൂടെ കാൽനടയാത്ര പോലും ദുസഹമായിരുന്നു. രണ്ട് പതിറ്റാണ്ടിലധികമായുള്ള അഭിലാഷമാണ് യാഥാർത്ഥ്യമായത്. 2025–26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയും തൊഴിലുറപ്പ് പദ്ധതിയുടെ സഹായത്തോടെയുമാണ് റോഡ് കോൺക്രീറ്റ് ചെയ്ത് ഗതാഗതയോഗ്യമാക്കിയത്. ഉദ്ഘാടന ചടങ്ങിൽ കൗൺസിലർ സമീർ പുന്നാട് അദ്ധ്യക്ഷത വഹിച്ചു. നിയുക്ത കൗൺസിലർമാരായ ഇ.കെ. ആരിഫ, വി. രാധ എന്നിവർ പങ്കെടുത്തു. എ. ലത്തീഫ്, പി. പ്രദീപൻ, ഗംഗാധരൻ, കെ.കെ ഹരീന്ദ്രൻ, കെ ഫായിസ്, ഫവാസ് പുന്നാട്, പുരുഷോത്തമൻ, ടി.കെ റാഷിദ്, പ്രേമൻ, മാലാന്ദ്രറ മിനി, പ്രശാന്തൻ, കെ.കെ രവീന്ദ്രൻ പ്രസംഗിച്ചു.