സെലെൻസ്‌കിയെ തള്ളി റഷ്യ

Monday 22 December 2025 5:09 AM IST

മോസ്കോ: റഷ്യ-യുക്രെയിൻ-യു.എസ് ത്രികക്ഷി സമാധാന ചർച്ചകൾക്കുള്ള സാദ്ധ്യതകൾ തള്ളി റഷ്യ. അമേരിക്കൻ, യൂറോപ്യൻ പ്രതിനിധികളുടെ സാന്നിദ്ധ്യത്തിൽ റഷ്യയും യുക്രെയിനും തമ്മിലെ പുതിയ സമാധാന ചർച്ച യു.എസ് വാഗ്ദ്ധാനം ചെയ്തിട്ടുണ്ടെന്ന് യുക്രെയിൻ പ്രസിഡന്റ് വൊളൊഡിമിർ സെലെൻസ്കി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. പിന്നാലെയാണ് വാർത്ത നിഷേധിച്ച് റഷ്യ രംഗത്തെത്തിയത്. തങ്ങൾ ചർച്ചകൾക്ക് തയ്യാറാണെന്നും എന്നാൽ യുക്രെയിനിലെ യുദ്ധലക്ഷ്യങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്നും റഷ്യ ആവർത്തിക്കുന്നു.