വിവാഹവാഗ്ദാനം നൽകി പീഡനം: പ്രതി അറസ്റ്റിൽ

Monday 22 December 2025 7:41 AM IST

പൂച്ചാക്കൽ: യുവതിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ച കേസിലെ പ്രതി പിടിയിൽ. പാണാവള്ളി പഞ്ചായത്ത് 16 വാർഡിൽ മൂലക്കൽ തറ വീട്ടിൽ മിഥുൻ ബാബു (27) ആണ് പിടിയിലായത്. 2020ൽ വീട്ടിൽ അതിക്രമിച്ചു കയറി യുവതിയെ പീഡിപ്പിക്കുകയും തുടർന്ന് വിവാഹം കഴിക്കാതെ പ്രതി വഞ്ചിക്കുകയുമായിരുന്നു.

പൂച്ചാക്കൽ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എസ്.എച്ച്.ഒ.എ.ഷെഫീക്കിന്റെ നേതൃത്വത്തിൽ ഗ്രേഡ് എസ്.ഐ. വീനസ്, സീനിയർ സി.പി.ഒ കിംഗ് റിച്ചാർഡ്, സി.പി.ഒ മാരായ ജൂബിൻ, ബിനീഷ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.