പ്രതിഷേധ പ്രകടനം
Monday 22 December 2025 8:42 AM IST
അമ്പലപ്പുഴ: ബംഗ്ലാദേശിൽ ഇസ്ളാമിക മത മൗലികവാദികൾ നടത്തുന്ന ഹിന്ദുവേട്ടയിൽ പ്രതിഷേധിച്ച് ആലപ്പുഴ നഗരത്തിൽ വി.എച്ച് .പി യുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ പ്രകടനവും യോഗവും നാത്തി. ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി സി.എൻ.ജിനു യോഗം ഉദ്ഘാടനം ചെയ്തു. വിശ്വഹിന്ദു പരിഷത്ത് വിഭാഗ് സെക്രട്ടറി എം.ജയകൃഷ്ണൻ അദ്ധ്യക്ഷനായി. വി.എച്ച്.പി ജില്ലാ സംഘടന സെക്രട്ടറി സി. ഉദയകുമാർ സ്വാഗതവും ശശികുമാർ നന്ദിയും പറഞ്ഞു.