ഓരുമുട്ടുകൾ സ്ഥാപിക്കണം

Monday 22 December 2025 7:49 AM IST

അമ്പലപ്പുഴ: അപ്പർ കുട്ടനാട്ടിലെ അടക്കം പാടശേഖരങ്ങളിൽ പുഞ്ച കൃഷി ആരംഭിച്ച സാഹചര്യത്തിൽ ഉപ്പുവെള്ളം കയറി കൃഷി നശിക്കാതിരിക്കാൻ ഓരു മുട്ടുകൾ സ്ഥാപിച്ച കർഷകരെ സഹായിക്കുവാനുള്ള നടപടി ജില്ലാ ഭരണകൂടം കൈകൊള്ളണമെന്ന് കർഷക കോൺഗ്രസ് ആലപ്പുഴ ജില്ലാ നേതൃത്വ യോഗം ജില്ലാ കളക്ടർക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു.സംസ്ഥാന വൈസ് പ്രസിഡന്റ് മുഞ്ഞനാട് രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് മാത്യു ചെറുപറമ്പൻ അദ്ധ്യക്ഷത വഹിച്ചു.ചിറപ്പുറത്ത് മുരളി,ജോജി ചെറിയാൻ,കെ.വേണുഗോപാൽ, അമ്പു വൈദ്യൻ,അലക്സ് മാത്യു,സിബി മൂലംകുന്നം,തോമസുകുട്ടി മുട്ടശേരി, സാബു വെള്ളാപ്പള്ളി,കെ.പി.കുഞ്ഞുമോൻ,ബിജു തണൽ,ജി.സൂരജ്,സീമ പ്രേംകുമാർ,ശ്രീദേവിരാജുഎന്നിവർ സംസാരിച്ചു.