അരൂർ ഗ്രാമീണ ബാങ്ക് പൊതുയോഗം

Monday 22 December 2025 6:56 AM IST

അരൂർ : അരൂർ ഗ്രാമീണ സർവീസ് സഹകരണ ബാങ്ക് (ക്ലിപ്തം നമ്പർ 1436)യുടെ 63-ാമത് വാർഷിക പൊതുയോഗം അരൂർ തൈക്കാളമുറി ഓഡിറ്റോറിയത്തിൽ നടന്നു. ബാങ്ക് പ്രസിഡന്റ് എ.ആർ. സുന്ദർലാലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ആയിരത്തിയിരുനൂറിലധികം സഹകാരികൾ പങ്കെടുത്തു. വൈസ് പ്രസിഡന്റ് എം.പി.ദിലീപ്കുമാർ സ്വാഗതവും എ.വി. ശ്രീകല നന്ദിയും പറഞ്ഞു.

വാർഷിക റിപ്പോർട്ടും കണക്കുകളും യോഗം അംഗീകരിച്ചു.ബാങ്കിന്റെ ഓഹരി മൂലധനം 12 കോടി 66 ലക്ഷം രൂപയായി വർധിപ്പിച്ചു. പ്രതിമാസ നിക്ഷേപ പദ്ധതികൾ അംഗങ്ങൾക്കായി ആരംഭിച്ചു.വിദ്യാഭ്യാസ അവാർഡുകളും വിതരണം ചെയ്തു.