കൗൺസിലർമാർ സ്ഥാനമേറ്റു
Monday 22 December 2025 1:19 AM IST
കൊടുങ്ങല്ലൂർ: നഗരസഭയിലെ കൗൺസിലർമാർ സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റു. കുഞ്ഞിക്കുട്ടൻ തമ്പുരാൻ ചത്വരത്തിൽ നടന്ന ചടങ്ങിൽ കൗൺസിലർമാരിലെ സീനിയറായ പി.എൻ.രാമദാസിന് റിട്ടേണിംഗ് ഓഫീസർ വിനോദ് സത്യവാചകം ചൊല്ലിക്കൊടുത്തു. തുടർന്ന് മറ്റുള്ളവർക്ക് പി.എൻ.രാമദാസ് പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു. എൽ.ഡി.എഫ് അംഗങ്ങൾ ദൃഢപ്രതിജ്ഞയെടുത്തപ്പോൾ ബി.ജെ.പി അംഗങ്ങളും കോൺഗ്രസ് പ്രതിനിധികളും ഈശ്വരനാമത്തിൽ സത്യപ്രതിജ്ഞയെടുത്തു. നഗരസഭ സെക്രട്ടറി കെ.വി.മനോജ്, എൻജിനീയർ നസീറ എന്നിവർ നേതൃത്വം നൽകി. വി.ആർ.സുനിൽകുമാർ എം.എൽ.എ, സ്ഥാനമൊഴിഞ്ഞ ചെയർപേഴ്‌സൺ ടി.കെ.ഗീത, വൈസ് ചെയർമാൻ അഡ്വ. വി.എസ്.ദിനൽ, എൽ.ഡി.എഫ് ജില്ലാ കൺവീനർ പി.കെ.ചന്ദ്രശേഖരൻ തുടങ്ങിയവർ പങ്കെടുത്തു.