കോർപറേഷനിൽ സത്യപ്രതിജ്ഞ

Monday 22 December 2025 1:20 AM IST

തൃശൂർ: തൃശൂർ കോർപറേഷനിൽ തിരഞ്ഞെടുക്കപ്പെട്ട 56 അംഗങ്ങളും സത്യപ്രതിജ്ഞ ചെയ്തു. കോർപറേഷൻ ഹാളിൽ ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ, കോർപറേഷൻ കൗൺസിലറായി തിരഞ്ഞെടുക്കപ്പെട്ട മുതിർന്ന അംഗം എം.എൽ.റോസിക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. കാളത്തോട് ഡിവിഷനിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട എം.എൽ.റോസി മറ്റ് അംഗങ്ങൾക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. റവന്യൂ മന്ത്രി അഡ്വ. കെ.രാജൻ, പി.ബാലചന്ദ്രൻ എം.എൽ.എ, മുൻ മേയർമാർ, മുൻ കൗൺസിലർമാർ തുടങ്ങിയവർ പങ്കെടുത്തു. തിരഞ്ഞെടുക്കപ്പെട്ട കോർപറേഷൻ കൗൺസിലർമാരുടെ പ്രഥമ യോഗം മുതിർന്ന കൗൺസിലറായ എം.എൽ.റോസിയുടെ അദ്ധ്യക്ഷതയിൽ കോർപറേഷൻ ഹാളിൽ ചേർന്നു.