കൗൺസിലർമാരുടെ സത്യപ്രതിജ്ഞ

Monday 22 December 2025 1:22 AM IST

ചാലക്കുടി: നഗരസഭ കൗൺസിലർമാരുടെ സത്യപ്രതിജ്ഞ നടന്നു. നഗരസഭ അങ്കണത്തിൽ റിട്ടേണിംഗ് ഓഫീസർ എം.വെങ്കിടേശ്വരന്റെ മേൽനോട്ടത്തിലായിരുന്നു സത്യപ്രതിജ്ഞ. കരുണാലയം വാർഡിൽ നിന്നും വിജയിച്ച മുതിർന്ന അംഗം കെ.ടി.ജോണിക്കാണ് ആദ്യം വരണാധികാരി പ്രതിജ്ഞ ചൊല്ലിക്കൊടുത്തത്. തുടർന്ന് കെ.ടി.ജോണി മറ്റുള്ളവർക്ക് പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു. 37 അംഗങ്ങളും പ്രതിജ്ഞ ചെയ്ത് ഔദ്യോഗികമായി കൗൺസിലർ സ്ഥാനം ഏറ്റെടുത്തു. നഗരസഭാ സെക്രട്ടറി കെ.പ്രമോദ് നടപടികൾ ഏകോപിപ്പിച്ചു. തുടർന്ന് പുതിയ കൗൺസിലിന്റെ ആദ്യ യോഗം ചേർന്നു. 26ന് ചെയർമാൻ തിരഞ്ഞെടുപ്പ് നടക്കും വരെ കെ.ടി.ജോണിയായിരിക്കും താത്ക്കാലിക ചെയർമാൻ.