സത്യപ്രതിജ്ഞ രണ്ടുവട്ടം

Monday 22 December 2025 12:23 AM IST

ചാലക്കുടി: നഗരസഭയിൽ എൽ.ഡി.എഫ് കൗൺസിലർക്ക് അലിഖിതവും ലിഖിതവുമായി രണ്ടുതവണ സത്യപ്രതിജ്ഞ. അഞ്ചാം നമ്പർ അലവി സെന്റർ വാർഡിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട നിതിൻ പുല്ലനാണ് രണ്ടുവട്ടം സത്യപ്രതിജ്ഞ ചൊല്ലിയത്. ആദ്യം ധീര രക്തസാക്ഷികളുടെ നാമധേയത്തിലായിരുന്നു നിതിന്റെ പ്രതിജ്ഞ. തെറ്റ് ബോദ്ധ്യപ്പെട്ട നിതിൻ ഭരണാധികാരിയെ സമീപിച്ച് രണ്ടാമതും സത്യപ്രതിജ്ഞ നടത്തണമെന്ന് അഭ്യർത്ഥിച്ചു. ഇത് അംഗീകരിച്ചതോടെ കൗൺസിൽ യോഗം തുടങ്ങുന്നതിനു മുമ്പായി രണ്ടാമത്തെ ദൃഢ പ്രതിജ്ഞ ചെയ്തു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി യൂണിയൻ പ്രതിനിധികളുടെ ഇത്തരത്തിലെ സത്യപ്രതിജ്ഞ വിവാദമായിരുന്നു.