കെ.കെ.വാസുദേവൻ

Sunday 21 December 2025 11:47 PM IST

ചെങ്ങന്നൂർ : ആലാ ശ്രീനാരായണ കോളജ് സ്ഥാപകനും പി ഡബ്ല്യു ഡി റിട്ട. അസിസ്റ്റന്റ് എൻജിനീയറുമായ ആലാ നെടുവരംകോട് കുഴിയത്ത് (ലാൽ ഭവൻ) കെ.കെ.വാസുദേവൻ (90) നിര്യാതനായി. എസ്.എൻ ട്രസ്റ്റ് ലൈഫ് ബോർഡ് മെബർ, എസ്.എൻ.ഡി.പി യോഗം ചെങ്ങന്നൂർ യൂണിയൻ വൈസ് പ്രസിഡന്റ്, ആലാ 71-ാം ശാഖാ പ്രസിഡന്റ് നെടുവരംകോട് എസ്.എൻ.ഡി.പി യു.പി സ്കൂൾ രക്ഷാധികാരി എന്നീ നിലകളിൽ പ്രവർത്തിച്ചു. സംസ്കാരം നാളെ ഉച്ചയ്ക്ക് രണ്ടുമണിക്ക് വീട്ടുവളപ്പിൽ. ഭാര്യ: നൂറനാട് പത്മാലയത്തിൽ പരേതയായ ചന്ദ്രിക.