പുസ്തക ചർച്ച

Monday 22 December 2025 1:42 AM IST

തിരുവനന്തപുകം: യുവ കലാസാഹിതി വട്ടപ്പാറ മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വട്ടപ്പാറ സി.പി.ഐ ഓഫീസിൽ സംഘടിപ്പിച്ച പുസ്തക ചർച്ച കവി കാര്യവട്ടം ശ്രീകണ്ഠൻ നായർ ഉദ്ഘാടനം ചെയ്തു. എൻ.അജിത് വട്ടപ്പാറ രചിച്ച 21ാം നൂറ്റാണ്ട് 'എന്ന കവിതാ സമാഹാരമാണ് ചർച്ച ചെയ്‌തത്. മേഖല പ്രസിഡന്റ് വട്ടപ്പാറ രവി അദ്ധ്യക്ഷത വഹിച്ചു. സാഹിത്യ സംഗമം കവി എം.ആർ.കാർത്തികേയൻ നായർ ഉദ്ഘാടനം ചെയ്തു. അനിൽ ആർ.മധു,വിശ്വംഭരൻ രാജസൂയം,കലാം പാങ്ങോട്,എം.ജി.കണ്ടല്ലൂർ,വട്ടപ്പാറ വി.തങ്കപ്രസാദ്,ബി.ഹരികുമാർ,കല്ലൂർ ഈശ്വരൻ നമ്പൂതിരി,എസ്.പ്രഭാകരൻ നായർ,ആർ.ശ്രീജിത്ത് തുടങ്ങിയവർ പങ്കെടുത്തു.