ഹ്രസ്വചിത്രത്തിന്റെ ഉദ്ഘാടനം

Monday 22 December 2025 2:47 AM IST

തിരുവനന്തപുരം: എഴുത്തുകാരിയും കലാകാരിയുമായ ജസിന്താ മോറിസ് കഥ,തിരക്കഥ,സംഭാഷണം,ഗാനങ്ങൾ എന്നിവ രചിച്ച് പ്രത്യാശ പ്രൊഡക്ഷൻസിന്റെ ബാനറിൽ നിർമ്മിച്ച "മണവാട്ടി കാത്തിരിക്കുന്നു" എന്ന ഹ്രസ്വചിത്രത്തിന്റെ ഉദ്ഘാടനം സിനിമ-സീരിയൽ നടൻ കലാധരൻ നിർവഹിച്ചു. കലാസാംസ്‌കാരിക പ്രവർത്തകൻ വിജയൻ മുരുക്കുമ്പുഴ അദ്ധ്യക്ഷത വഹിച്ചു. പ്രശസ്ത സിനിമ സംവിധായകരായ ബാലു കിരിയത്ത്,ടി.എസ്.സുരേഷ് ബാബു,സാമൂഹ്യ പ്രവർത്തകൻ ശാസ്തമംഗലം ഗോപൻ,ബാദുഷ,പനച്ചുമ്മൂട് ഷാജഹാൻ എന്നിവർ സംസാരിച്ചു.