സ്നേഹാദരം

Monday 22 December 2025 1:48 AM IST

നെയ്യാറ്റിൻകര: നെയ്യാറ്റിൻകര നഗരസഭാ ചെയർമാനായിരുന്ന പി.കെ.രാജ്മോഹന് യാത്രഅയപ്പ് നൽകി. വിശ്വഭാരതി പബ്ളിക് സ്കൂളിൽ നടന്ന ചടങ്ങിൽ വിശ്വഭാരതി ട്രസ്റ്റ് ചെയർമാൻ വി.വേലപ്പൻനായർ പി.കെ.രാജ്മോഹനന് ഉപഹാരം കൈമാറി. യോഗത്തിൽ സുരേഷ് കുമാർ,ഡോ.നാരായണ റാവു,മോഹൻകുമാ‌ർ തുടങ്ങിയവർ പങ്കെടുത്തു.