അറബി ഭാഷാ ദിനാചരണം
Monday 22 December 2025 2:52 AM IST
തിരുവനന്തപുരം: വള്ളക്കടവ് ജവാഹിറുൽ ഉലൂം അറബിക് കോളേജിന്റെ ആഭിമുഖ്യത്തിൽ ലോക അറബ് ഭാഷ ദിനാചരണം സംഘടിപ്പിച്ചു. സംസ്ഥാന ന്യൂനപക്ഷ കമ്മിഷൻ അംഗം എ.സൈഫുദ്ധീൻ ഹാജി ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി എസ്.എം ഹനീഫ ഹാജി അദ്ധ്യക്ഷത വഹിച്ചു. എം.അബ്ദുൾറഹ്മാൻ സഖാഫി മുഖ്യ പ്രഭാഷണം നടത്തി. ഇമാം മുഹമ്മദ് അനസ് മിസ്ബാഹി,മുഹമ്മദ് ഹാരിസ് ജവാഹിരി,എം.അബ്ദുൽ റഷീദ്,ഡോ.അൻവർ നാസർ, എം.കെ അഷ്‌റഫുദ്ധീൻ,എം.ഷമീം എന്നിവർ പങ്കെടുത്തു.