പരിപാലനമില്ലാതെ സ്മാർട്ട് സിറ്റി ഓപ്പൺ ജിം
തിരുവനന്തപുരം: കൊട്ടിഘോഷിച്ച് ഉദ്ഘാടനം നടത്തിയ, നഗരത്തിലെ ഓപ്പൺ ജിമ്മുകൾ കാഴ്ചവസ്തുക്കളാകുന്നു.
നഗരവാസികളുടെ ആരോഗ്യത്തിന് പ്രധാന്യം നൽകി സ്ഥാപിച്ച ഓപ്പൺ ജിമ്മുകൾ,കൃതൃമായ പരിപാലനമില്ലാതെ ഉപയോഗ ശൂന്യമാവുകയായിരുന്നു.തുടക്കകാലത്തിൽ രാവിലെയും വൈകിട്ടും നിരവധിപ്പേരാണ് ജിം ഉപയോഗിച്ചിരുന്നത്.എന്നാൽ പിന്നീട് ഉപകരണങ്ങൾ കേടാവുകയും, ചിലത് പ്രവർത്തനരഹിതമാകുകയും ചെയ്തു.പിന്നീട് അധികൃതരാരും തിരിഞ്ഞ് നോക്കിയില്ലെന്ന് പ്രദേശവാസികൾ പരാതിപ്പെടുന്നു.
പദ്ധതിക്കായി വലിയ തുക ചെലവഴിച്ചിട്ടും അതിന്റെ പ്രയോജനം പൊതുജനങ്ങൾക്ക് ലഭിക്കാത്തത് ഗുരുതര വീഴ്ചയാണെന്ന വിമർശനവും ഉയരുന്നുണ്ട്. ഓപ്പൺ ജിമ്മുകളിൽ അടിയന്തര അറ്റകുറ്റപ്പണി നടത്തണമെന്നും സ്ഥിരമായ പരിപാലനം ഉറപ്പാക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.
ചെലവ് 31 ലക്ഷം
പൊതുജനങ്ങൾക്ക് സൗജന്യമായി വ്യായാമ സൗകര്യങ്ങൾ ഒരുക്കുക എന്ന ഉദ്ദേശ്യത്തോടെ നഗരസഭയാണ് ഓപ്പൺ ജിമ്മുകൾക്ക് തുടക്കമിട്ടത്
സ്മാർട്ട് സിറ്രിയുടെ ഭാഗമായാണ് ജിമ്മുകൾ സ്ഥാപിച്ചത്
ജിമ്മുകളുള്ളത്
ഗാന്ധി പാർക്ക്
പുത്തരിക്കണ്ടം മൈതാനം
ചിത്തിര തിരുനാൾ പാർക്ക്
ശ്രീകണ്ഠേശ്വരം പാർക്ക്
അപൂർവം ചില ജിമ്മുകൾ ആളുകൾ ഉപയോഗിക്കുന്നുണ്ട്
ഉപയോഗിക്കാൻ ആശങ്ക
നിർദ്ദേശ ബോർഡുകളുടെ അഭാവം,സുരക്ഷാ ആശങ്കകൾ,പരിശീലകരുടെ സേവനമില്ലായ്മ എന്നിവ കാരണം പലരും ജിം ഉപയോഗിക്കാൻ മടിക്കുന്നുമുണ്ട്.