നിയമസഭാ തിരഞ്ഞെടുപ്പ്: സംഘടനാ പ്രവർത്തനം ശക്തമാക്കുമെന്ന് എസ്.ആർ.പി.
Monday 22 December 2025 1:07 AM IST
തൃശൂർ: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി പാർട്ടിയെ ശക്തിപ്പെടുത്തുന്നതിന് എല്ലാ ജില്ലാകമ്മിറ്റികളുടെയും സംഘടനാപ്രവർത്തനം ശക്തമാക്കാൻ സോഷ്യലിസ്റ്റ് റിപബ്‌ളിക്കൻ പാർട്ടിയുടെ (എസ്.ആർ.പി) സംസ്ഥാന കമ്മിറ്റി യോഗം തീരുമാനിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിൽ മുന്നണികളുമായുള്ള നിലപാട് യഥാസമയം കൈക്കൊള്ളുമെന്ന് യോഗം ഉദ്ഘാടനം ചെയ്ത സംസ്ഥാന ജനറൽ സെക്രട്ടറി വി.കെ.അശോകൻ പറഞ്ഞു. ഹോട്ടൽ അശോക ഇന്നിൽ നടന്ന യോഗത്തിൽ ചെയർമാൻ എം.എൻ.ഗുണവർദ്ധനൻ അദ്ധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി അഡ്വ.എ.എൻ.പ്രേംലാൽ, പുഷ്പൻ ഉപ്പുങ്ങൽ, പി.കെ.രാജു, രാധാകൃഷ്ണൻ, പ്രേംകുമാർ തുടങ്ങിയവർ പങ്കെടുത്തു.