ഹെറോയിനും കഞ്ചാവുമായി അസാം സ്വദേശി പിടിയിൽ
Monday 22 December 2025 12:25 AM IST
പെരുമ്പാവൂർ: 8.2 ഗ്രാം ഹെറോയിനും 500 ഗ്രാം കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളി പിടിയിലായി. അസാം നൗഗാവ് സ്വദേശി ഷരീഫുൽ ഇസ്ലാമി (26)നെയാണ് പെരുമ്പാവൂർ എ.എസ്.പി.യുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം പിടികൂടിയത്.
രഹസ്യവിവരത്തെത്തുടർന്ന് നടത്തിയ പരിശോധനയിൽ, സ്കൂട്ടറിൽ വിൽപ്പനയ്‌ക്കായി പെരുമ്പാവൂർ ഫിഷ് മാർക്കറ്റിലേക്ക് വരുന്ന വഴിയാണ് ഇയാൾ അന്വേഷണ സംഘത്തിന്റെ വലയിലായത്. പെരുമ്പാവൂർ എ.എസ്.പി. ഹാർദിക് മീണ, ഇൻസ്പെക്ടർ ജിൻസൺ ഡൊമിനിക്, എസ്.ഐ.മാരായ പി.എം. റാസിഖ്, ജോസി എം. ജോൺസൺ, വിഷ്ണു, എ.എസ്.ഐ. അബ്ദുൽ മനാഫ്, സീനിയർ സി.പി.ഒ.മാരായ ടി.എ. അഫ്സൽ, രജിത്ത് രാജൻ, ബെന്നി ഐസക്, എം.കെ. സജി, എം.കെ. നിഷാദ്, ബിനീഷ് ചന്ദ്രൻ, വിനു കൃഷ്ണൻ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.