കഞ്ചാവുമായി ഒഡീഷ യുവാവ് അറസ്റ്റിൽ
Monday 22 December 2025 12:28 AM IST
കൊച്ചി: ഒഡീഷയിൽ നിന്ന് ട്രെയിൻ മാർഗം കടത്തിക്കൊണ്ടു വന്ന 8.328 കിലോ കഞ്ചാവുമായി യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഒഡീഷ ഗജപതി ഗോബിന്ദപൂര് ജോല സാഹി സ്വദേശി നിബാസ് ഗമാംഗ് (21) ആണ് കടവന്ത്ര പൊലീസിന്റെ പിടിയിലായത്.
സൗത്ത് റെയിൽവേ സ്റ്റേഷന്റെ കിഴക്കേ പ്രവേശന കവാടം വഴിയാണ് ഇയാൾ പുറത്തിറങ്ങിയത്. തുർടന്ന് കർഷകറോഡിൽ കൂടി നടന്നു നീങ്ങവേ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷനും കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ ഓഫീസിനുമിടെയുള്ള ഭാഗത്തു നിന്നാണ് കസ്റ്റഡിയിലെടുത്തത്. കൈവശമുള്ള ട്രോളി ബാഗിലാണ് കഞ്ചാവ് ഒളിപ്പിച്ചിരുന്നത്.
കൊച്ചിയിലെ ബന്ധുവിനെ കാണാൻ വരുമ്പോൾ ഒഡീഷയിലെ ഒരാൾ ഏർപ്പിച്ചെന്നാണ് ഇയാളുടെ മൊഴി. കടവന്ത്ര എസ്.എച്ച്.ഒ മഹേഷ്‌കുമാർ, സിറ്റി ഡാൻസാഫ് എസ്.ഐ വി.സി. അനൂപ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.