കോൺഗ്രസിന്റേത് ദേശവിരുദ്ധ പ്രവർത്തനം: മോദി
Monday 22 December 2025 12:50 AM IST
ന്യൂഡൽഹി:കോൺഗ്രസ് ദേശവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നുണ്ടെന്നും അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാർ അസാമിൽ സ്ഥിരതാമസമാക്കണമെന്ന് ആഗ്രഹിക്കുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. അസാം ദിബ്രുഗഡിലെ നംരൂപിൽ 10,601 കോടി രൂപയുടെ വളം പ്ലാന്റ് ഉദ്ഘാടനം ചെയ്തശേഷം നടന്ന പൊതു റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. എന്നാൽ അത് ഭരണകക്ഷിയുടെ ഒഴികഴിവ് മാത്രമാണെന്നും മികച്ച ഭരണം കാഴ്ചവയ്ക്കാനാകാത്തതിന് അവർ പ്രതിപക്ഷത്തെ കുറ്റപ്പെടുത്തുകയാണെന്നും കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ തിരിച്ചടിച്ചു.