പ്രണയത്തെ എതിർത്തു, പിതാവിനെ കാമുകനെ കൊണ്ട് കൊലപ്പെടുത്തി 17കാരി
വഡോദര: പ്രണയബന്ധം എതിർത്തതിലുള്ള പക. 17 കാരിയും കാമുകനും ചേർന്ന് പിതാവിനെ കൊലപ്പെടുത്തി. ഗുജറാത്തിലെ വഡോദരയിലെ പാദ്ര ഗ്രാമത്തിൽ കഴിഞ്ഞ 18നാണ് സംഭവം. ഉറക്കഗുളിക ഭക്ഷണത്തിൽ കലർത്തി പെൺകുട്ടി പിതാവ് ഷാനാ ചൗദയെയും മാതാവിനെയും മയക്കിക്കിടത്തി. തുടർന്ന് കാമുകൻ രഞ്ജിത്ത് വഗേലയെ വിളിച്ചുവരുത്തി. ഷാനാ ചൗദയെ രഞ്ജിത്ത് നിരവധി തവണ കുത്തിക്കൊന്നു. ഈ സമയം പെൺകുട്ടി ജനൽ വഴി നടന്നുയെന്ന് ഉറപ്പാക്കി. പ്രണയബന്ധത്തെ എതിർത്തതിലും മുറിയിൽ പൂട്ടിയിട്ടതിലും പിതാവിനോട് പെൺകുട്ടിക്ക് പകയായിരുന്നുയെന്ന് പൊലീസ് അറിയിച്ചു.
ഇതിനു മുമ്പ് മൂന്നുതവണ ഉറക്കഗുളിക നൽകി കൃത്യം നടത്താൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ഇതോടെയാണ് കാമുകനുമായി ചേർന്ന് പദ്ധതി തയ്യാറാക്കിയത്. ഷാനായുടെ സഹോദരൻ രഞ്ജിത്തിനെതിരെ സംശയം ഉന്നയിച്ചതോടെയാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. ജൂലായിൽ പെൺകുട്ടി യുവാവിനൊപ്പം ഒളിച്ചോടിയിരുന്നു. പിന്നാലെ ഷാനാ പൊലീസിൽ പരാതി നൽകി. ഷാനായുടെ പരാതിയിൽ രഞ്ജിത്തിനെ പോക്‌സോ ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. രണ്ടാഴ്ച മുമ്പ് മകളെ കണ്ടത് ചോദ്യം ചെയ്തതിനെത്തുടർന്ന് ഷാനായും രഞ്ജിത്തും തമ്മിൽ വാക്കേറ്റമുണ്ടായിരുന്നു. മകളെ വിവാഹം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടക്കത്തിൽ മകളെ സംശയിച്ചിരുന്നില്ലെന്നും പിന്നീടാണ് പങ്ക് വ്യക്തമായതെന്നും അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.