കഞ്ചാവും എം.ഡി.എം.എയുമായി രണ്ടു പേർ പിടിയിൽ
ആറ്റിങ്ങൽ: വി.എസിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ 5.717ഗ്രാം എം.ഡി.എം.എയും 5.065ഗ്രാം കഞ്ചാവും കടത്തിക്കൊണ്ടുവന്ന് ചില്ലറ വില്പന നടത്തിവന്ന 2 പേരെ പിടികൂടി.
പെരുമാതുറ ഇടപ്പള്ളി തെരുവിൽ തൈവിളാകം പുറമ്പോക്കിൽ ഷാനിഫർ (34)നെ അഴൂർ കുഴിയത്തുനിന്ന് പിടികൂടുകയും 3.167 ഗ്രാം എം.ഡി.എം.എയും കഞ്ചാവ് കടത്താൻ ഉപയോഗിച്ച സ്കൂട്ടറും പിടിച്ചെടുത്തു. ആറ്റിങ്ങൽ- മാമം ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ 2.54 ഗ്രാം എം.ഡി.എം.എ ചില്ലറ വില്പന നടത്തിവന്ന കുറ്റത്തിന് തിരുവനന്തപുരം താലൂക്കിൽ പേട്ട വില്ലേജിൽ പേട്ട അമ്മൂസ് അപ്പാർട്മെന്റിലെ അബ്‌ദുൾ റഹ്മാനെയും(28) അറസ്റ്റ് ചെയ്തു.
അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ ഗ്രേഡ് രാജേഷ്.കെ.ആർ,പ്രിവന്റീവ്ഓഫീസർ ജാസിം.എ, സിവിൽ എക്‌സൈസ് ഓഫീസർമാരായ വൈശാഖ്, അജിത്കുമാർ, ഷംനാദ്,അഖിൽ, പ്രവീൺ, അജാസ്, അക്ഷയ്.ആർ, വനിത സിവിൽ എക്സൈസ് ഓഫിസർ അഞ്ജലി ഹരി എന്നിവർ പരിശോധനയിൽ
പങ്കെടുത്തു. പൊതുജനങ്ങൾക്ക് മദ്യം മയക്കുമരുന്ന് എന്നിവ സംബന്ധിച്ച വിവരങ്ങൾ 9400069423, 0470 2644070 നമ്പറുകളിൽ അറിയിക്കാവുന്നതാണ്.
ചിത്രം.....ഷാനിഫർ,അബ്‌ദുൾ റഹുമാൻ.