കഞ്ചാവുമായി പിടിയിൽ
Monday 22 December 2025 4:44 AM IST
കൊടകര : സ്കൂൾ പരിസരത്ത് വിദ്യാർത്ഥികൾക്കും മറ്റും വിതരണം ചെയ്യാനായി കഞ്ചാവുമായി നിന്നിരുന്ന കൊടകര വല്ലപാടി മുരിങ്ങത്തേരി വീട്ടിൽ ലളിത് പ്രശാന്തിനെ (18) പൊലീസ് പിടികൂടി കോടതിയിൽ ഹാജരാക്കി. കൊടകര പൊലീസ് ഇൻസ്പെക്ടർ പി.കെ.ദാസ്, സബ് ഇൻസ്പെക്ടർ എം.ആർ.കൃഷ്ണ പ്രസാദ് , എ.എസ്.ഐമാരായ സാജു, ബിനു പൗലോസ്, ആഷ്ലിൻ ജോൺ, ഷീബ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ പ്രതീഷ്, ഡെനിൻ, സിവിൽ പൊലീസ് ഓഫീസർ അജിത്ത് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.