വിദേശത്തേക്കു കടക്കാൻ ശ്രമിക്കവേ പീഡനക്കേസ് പ്രതി അറസ്റ്റിൽ

Monday 22 December 2025 3:45 AM IST

നെടുമ്പാശേരി: ലൈംഗിക പീഡനക്കേസിൽ രണ്ട് വർഷത്തിലേറെയായി ഒളിവിലായിരുന്ന പ്രതി വിദേശത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ നെടുമ്പാശേരി വിമാനത്താവളത്തിൽ എമിഗ്രേഷൻ വിഭാഗത്തിന്റെ പിടിയിലായി. മലപ്പുറം വെളിയങ്കോട് പാലപ്പെട്ടിയിൽ നായരഞ്ചേരി വീട്ടിൽ അജിത്ത് ശിവശങ്കരൻ (41) ആണ് പിടിയിലായത്. 2023ൽ ആലുവ പൊലീസാണ് ഇയാൾക്കെതിരെ പീഡനക്കേസ് രജിസ്റ്റർ ചെയ്തത്. ഒളിവിൽപ്പോയതിനെ തുടർന്ന് പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. പ്രതിയെ ആലുവ കോടതി റിമാൻഡ് ചെയ്തു.