വർഷങ്ങൾ പഴക്കമുള്ള പാടുകൾ പോലും മിനിട്ടുകൾക്കുള്ളിൽ മാറും; മുഖം ഗ്ലാസ് പോലെയാകും, ഈ ഫേസ്‌പാക്ക് പരീക്ഷിക്കൂ

Monday 22 December 2025 3:08 PM IST

കാലാവസ്ഥ മാറുന്നതിനനുസരിച്ച് ചർമത്തിൽ പല തരത്തിലുള്ള പ്രശ്‌നങ്ങൾ വരുന്നു. ചുളിവുകൾ, പാടുകൾ, മുഖക്കുരു എന്നിവയെല്ലാം അതിൽ ചിലതാണ്. ഈ പ്രശ്‌നങ്ങൾ മാറ്റാനായി വിലകൂടിയ ക്രീമുകളും ട്രീറ്റ്‌മെന്റുകളും ചെയ്യുന്നവരാണ് ഭൂരിഭാഗംപേരും. എന്നാൽ, ഇതിന് പകരം വീട്ടിൽ തന്നെ ചെയ്യാൻ കഴിയുന്ന ഒരു ഫേസ്‌പാക്കുണ്ട്. വിലയേറിയ ട്രീറ്റ്‌മെന്റുകളേക്കാൾ വേഗത്തിൽ ഫലം തരുന്ന ഈ പാക്ക് തയ്യാറാക്കാൻ ആവശ്യമായ സാധനങ്ങളും ഉപയോഗിക്കേണ്ട രീതിയും നോക്കാം.

ആവശ്യമായ സാധനങ്ങൾ

മുട്ടയുടെ മഞ്ഞ - 1

തേൻ - 1 ടീസ്‌പൂൺ

ഒലീവ് ഓയിൽ - 1 ടീസ്‌പൂൺ

തയ്യാറാക്കുന്ന വിധം

വൃത്തിയുള്ള പാത്രത്തിലേക്ക് മുട്ടയുടെ മഞ്ഞയെടുത്ത് അതിലേക്ക് തേനും ഒലീവ് ഓയിലും ചേർത്ത് നന്നായി യോജിപ്പിക്കുക. ഇത് അഞ്ച് മിനിട്ട് ഫ്രിഡ്‌ജിൽ വച്ചശേഷം ഉപയോഗിക്കുന്നതും നല്ലതാണ്. തണുപ്പ് ബുദ്ധിമുട്ടുള്ളവർക്ക് അല്ലാതെയും ഉപയോഗിക്കാം.

ഉപയോഗിക്കേണ്ട രീതി

ഫേസ്‌വാഷ് ഉപയോഗിച്ച് കഴുകി വൃത്തിയാക്കിയ മുഖത്തേക്ക് നേരത്തേ തയ്യാറാക്കിവച്ച പാക്ക് പുരട്ടിക്കൊടുക്കുക. 15 മിനിട്ട് വച്ചശേഷം അൽപ്പം കൂടി മുഖത്തേക്ക് പുരട്ടിക്കൊടുത്ത് നന്നായി മസാജ് ചെയ്‌ത് 10 മിനിട്ട് കൂടി വച്ചശേഷം കഴുകി കളയാവുന്നതാണ്. രാത്രി ഉറങ്ങുന്നതിന് മുമ്പ് ഇത് പുരട്ടുന്നതാണ് ഉത്തമം.